Friday, 16 December 2011

മോഹന്‍ലാലും മമ്മൂട്ടിയുടെ മകനും ഒന്നിക്കുന്നു

2010ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന മമ്മൂട്ടി-പൃഥ്വിരാജ് ചിത്രം പോക്കിരിരാജയുടെ അണിയറക്കാര്‍ വീണ്ടും ഒന്നിയ്ക്കുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ്-സിബി ടീമാണ് തിരക്കഥയെഴുതുന്നത്.

ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജുമില്ല പകരം മോഹന്‍ലാലും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും പ്രമുഖ വേഷങ്ങൡ അഭിനയിക്കും. ഒരു സൂപ്പര്‍താരവും മറ്റൊരു സൂപ്പര്‍താരത്തിന്റെ മകനും ഒന്നിയ്ക്കുകയെന്നതുതന്നെ ചലച്ചിത്രലോകത്ത് വലിയ സംഭവമാണ്. അതുകൊണ്ടുതന്നെ ചിത്രം വിജയിക്കുമെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.

ഇതിനുള്ള ശ്രമത്തിലാണ് വൈശാഖും കൂട്ടരും ചിത്രം പോക്കിരിരാജയേക്കാള്‍ വലിയ ഹിറ്റാകുമെന്നാണ് സൂചന. ഉദയും-സിബിയും തിരക്കഥാരചന തുടങ്ങിയിട്ടുണ്ട്. ഇടക്കിടെ ചര്‍ച്ചകള്‍ക്കായി വൈശാഖുമെത്തുന്നുണ്ടത്രേ.

2012 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. വൈശാഖ് ഇപ്പോള്‍ മല്ലുസിംഗ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. ഇതിന്റെ ഇടവേളകളിലാണ് ലാല്‍-ദുല്‍ക്കര്‍ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടത്തുന്നത്.

വൈശാഖ് ഇതാദ്യമായിട്ടാണ് മോഹന്‍ലാലിനെ നായകനാക്കി ചിത്രമെടുക്കുന്നത്. പോക്കിരിരാജയ്ക്ക് പിന്നാലെ വൈശാഖ് ചെയ്ത സീനിയേഴ്‌സും വലിയ ഹിറ്റായി മാറിയിരുന്നു. നാലരക്കോടി രൂപയുടെ ബജറ്റില്‍ ചിത്രീകരിച്ച വൈശാഖിന്റെ പോക്കിരിരാജ 17 കോടിയാണ് കളക്ഷന്‍ നേടിയത്.

No comments:

Post a Comment