മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം കാസനോവ ഡിസംബര്‍ 15ന് പ്രദര്‍ശനത്തിനെത്തും. 15 കോടി മുതല്‍മുടക്കില്‍ പൂര്‍ത്തിയായ ചിത്രം 200 കേന്ദ്രങ്ങളിലായിട്ടാണ് റീലീസ് ചെയ്യുക. ദിവസേന അഞ്ചു ഷോയെന്ന നിലയിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.
ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഒക്ടോബര്‍ 28ഓടെ ബാംഗ്ലൂരില്‍ പൂര്‍ത്തിയായി. ബോബിസഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന കാസനോവ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ്. ശ്രിയ ശരണ്‍, ലക്ഷ്മി റായ്, സഞ്ജന, റോമ എന്നിങ്ങനെ നായികമാരുടെ ഒരു പട തന്നെയുണ്ട് ചിത്രത്തില്‍.
ദുബായ് , ബാങ്കോക്ക് എന്നിവടങ്ങളിലാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ പൂക്കച്ചവട നടത്തുന്ന കോടീശ്വരനായ വ്യാപാരിയാണ് ലാല്‍ അവതരിപ്പിക്കുന്ന കാസനോവ എന്ന കഥാപാത്രം.
് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി.ജെ റോയിയാണ് കാസനോവ നിര്‍മ്മിക്കുന്നത്. നാല് പാട്ടുകള്‍, 17 ഫൈറ്റ്, 108 സീന്‍ ഉള്‍പ്പെടുന്ന കാസനോവ തന്റെ ആദ്യ റൊമാന്റിക് ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന് സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
രണ്ട് വര്‍ഷം നീണ്ട ചിത്രീകരണമാണ് ചിത്രത്തിന് വേണ്ടി നടന്നത്. ചിത്രം പ്രഖ്യാപിച്ച് കഴിഞ്ഞ് ഏറെ നാള്‍ ഈ പ്രൊജക്ട് അനിശ്ചിതത്വത്തിലായിരുന്നു. ഒരു ഘട്ടത്തില്‍ കാസനോവ ഉപേക്ഷിച്ചുവെന്നുവരെ വാര്‍ത്തയുണ്ടായിരുന്നു. ജഗതി, ലാലു അലക്‌സ് , ശങ്കര്‍, റിയാസ് ഖാന്‍ തുടങ്ങി പ്രമുഖ നടന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

No comments:
Post a Comment