മലയാളത്തിന്റെ അടുത്ത സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കുന്ന പൃഥ്വിരാജിന് അടുത്തിടെയായി കഷ്ടകാലമാണെന്നാണ് ചലച്ചിത്രലോകത്തെ അടക്കം പറച്ചില്‍. ചിത്രങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പരാജയപ്പെടുന്നതും കയ്യില്‍ക്കിട്ടിയ ചിത്രങ്ങള്‍ പലതും നഷ്ടപ്പെടുന്നതും പൃഥ്വിയുടെ കാര്യത്തില്‍ ഒരു തുടര്‍ക്കഥയാവുകയാണ്.
ഇതും പോരാഞ്ഞ് പൃഥ്വിയെ തേജോവധം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതരത്തിലുള്ള ഓണ്‍ലൈന്‍ കാംപെയിനുകളും സജീവം. എന്തായാലും എല്ലാകൊണ്ടും പ്രശ്‌നത്തിലകപ്പെട്ടിരിക്കുന്ന പൃഥ്വിയ്ക്ക് പുതിയ പ്രതീക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.
പൃഥ്വിയെ നായകനാക്കി ഷാജിയൊരുക്കുന്ന ചിത്രമായ സിംഹാസനത്തിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ നേരത്തേ തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ട് ഇതുമായി ബന്ധപ്പെട്ട ജോലികള്‍ വൈകുകയായിരുന്നു.
ഇതിനിടെ മമ്മൂട്ടി-സുരേഷ് ഗോപി ചിത്രമായ കിങ് ആന്റ് കമ്മീഷണറിന്റെ ജോലികളുമായി ബന്ധപ്പെട്ട് ഷാജി തിരക്കിലുമായിരുന്നു. ഇപ്പോള്‍ ഈ ചിത്രം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. അതിനാല്‍ ഉടന്‍തന്നെ സിംഹാസനം തുടങ്ങുമെന്നാണ് കേള്‍ക്കുന്നത്.
പൃഥ്വിയ്ക്ക് ഒരു തകര്‍പ്പന്‍ തിരിച്ചുവരവ് സമ്മാനിക്കുന്നതായിരിക്കും ഈ ചിത്രമെന്നാണ് സൂചന. മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചന്ദ്രകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാംഗ്ലൂരായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഹൈദരാബാദും, ഇടുക്കിയുമാണ് മറ്റു ലൊക്കേഷനുകള്‍. സായ് കുമാര്‍ ചിത്രത്തില്‍ പൃഥ്വിയുടെ അച്ഛനായി വേഷമിടും. മറ്റൊരു പ്രധാന വേഷത്തില്‍ ജഗതി ശ്രീകുമാറും ഉണ്ട്. ഷാജി കൈലാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
നേരത്തെ രഘുപതിരാഘവ രാജാറാം എന്നൊരു ചിത്രം തം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാന്‍ ഷാജി കൈലാസ് പദ്ധതിയിട്ടിരുന്നു. ഇതിന്റെ ജോലികള്‍ തുടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ സാമ്പത്തികപ്രശ്‌നങ്ങളും സമാനമായ കഥാപാത്രത്തെ പൃഥ്വി മറ്റൊരു സിനിമയില്‍ അവതരിപ്പിച്ചതിനെയും തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകായായിരുന്നു

No comments:
Post a Comment