Sunday, 26 June 2011

New Malayalam Prithviraj IN Manushya Mrugam 2011

പൃഥിരാജ്, കലാഭവന്‍മണി, ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഡ്വ. ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മനുഷ്യമൃഗം' ആര്‍.എസ്.ആര്‍. പ്രൊഡക്ഷന്‍സ് റിലീസ് തിയേറ്ററിലെത്തിക്കുന്നു. വി.ബി. ക്രിയേഷന്‍സിന്റെ ബാനറില്‍ വാണിവിശ്വനാഥ് നിര്‍മിക്കുന്ന ഈ ചിത്രം തലപ്പള്ളി എന്ന മലയോരഗ്രാമത്തില്‍ കുടിയേറി താമസം തുടങ്ങിയ ജോണിയുടെ കുടുംബത്തിന...്റെ കഥയാണ്.

ജോണി, ഭാര്യ, ലിസി, മകള്‍ സോഫിയ, അമ്മ ത്രേസ്യാമ്മ എന്നിവരാണ് പുതുജിവിതം തേടി ഗ്രാമത്തിലെത്തിയത്. നല്ല അധ്വാനിയും ദൈവവിശ്വാസിയുമായ ജോണിയെക്കുറിച്ചും അയാളുടെ കുടുംബത്തെക്കുറിച്ചുംനാട്ടുകാര​്‍ക്ക് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. പക്ഷേ, ആ കുടുംബത്തിലുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ പല തരത്തിലുള്ളതായിരുന്നു. ആയതിനാല്‍ പല കഥകളാണ് അവരെക്കുറിച്ച് പറയാനുണ്ടായിരുന്നത്.

ഒരിക്കല്‍ തലപ്പള്ളി ഗ്രാമം ഒരുകൊലപാതകവാര്‍ത്ത കേട്ട് ഞെട്ടിയുണരുന്നു. ജോണിയുടെ ഭാര്യ ലിസി, മകള്‍ സോഫിയ എന്നിവര്‍ മൃഗീയമായി കൊല്ലപ്പെട്ടു. അതിനെ തുടര്‍ന്ന് ജോണിയെ അറസ്റ്റുചെയ്തു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് നാട്ടില്‍ പല കഥകളും പ്രചരിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് എസ്.പി. ഡേവിഡ് ജെ. മാത്യു കേസ് അന്വേഷിക്കാന്‍ എത്തുന്നത്. എസ്.പി.യുടെ അന്വേഷണങ്ങള്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുവിട്ടത്. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് മനുഷ്യമൃഗം എന്ന ചിത്രത്തില്‍ അഡ്വക്കേറ്റ് ബാബുരാജ് ദൃശ്യവത്കരിക്കുന്നത്

No comments:

Post a Comment