Thursday, 1 December 2011
ഭാവനയ്ക്ക് വേണ്ടി ഭാമയുടെ പാട്ട്!
ഒടുവില്‍ നടി ഭാമയുടെ ആഗ്രഹം സഫലമായി. ഒരു സിനിമയ്ക്ക് വേണ്ടി പാടുകയെന്ന ഭാമയുടെ ആഗ്രഹമാണ് സഫലമായത്. നവാഗതനായ ബിപിന്‍ ശങ്കര്‍ ഭാവനയും സലിംകുമാറിനെയും ബാലാതാരങ്ങളെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന`മ്യാവു മ്യാവു കരിംപൂച്ച' എന്ന 3ഡി ചിത്രത്തിന് വേണ്ടിയാണ് ഭാമ പിന്നണി പാടിയത്. നിരവധി ആല്‍ബങ്ങളില്‍ പാടിയുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഭാമ ഗാനം ആലപിക്കുന്നത്.
അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദീനാനന്ദ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഷഫീഖ് അഹമ്മദ് ആണ് സംഗീതം നല്‍കുന്നത്. ഭാമയ്ക്ക് പുറമെ ചിത്രത്തിന് വേണ്ടി മധു ബാലകൃഷ്ണന്‍ റിമി ടോമി എന്നിവരും പാടിയിരിക്കുന്നു.
ഭാവനയ്ക്കും സലിംകുമാറിനും പുറമെ ടിനി ടോമും `മ്യാവു മ്യാവു കരിംപൂച്ച'യില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. ചിത്രത്തില്‍ നിരവധി ബാലതാരങ്ങളും അഭിനയിക്കുന്നുണ്ട്. സായ്‌കുമാര്‍, സുരാജ് വെഞ്ഞാറന്മൂട്, കൊച്ചുപ്രേമന്‍, കലാഭവന്‍ നവാസ്, ദക്ഷിണ, ബിന്ദുപണിക്കര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് മമ്മി സെഞ്ച്വറിയാണ്. കെ പി നമ്പ്യാതിരിയാണ് 3ഡി ക്യാമറ ഉപയോഗിച്ച് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്
Subscribe to:
Post Comments (Atom)
No comments:
Post a Comment