മലയാളം ചാനല്‍ ലോകത്ത് സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു നടന്‍ ജഗതി ശ്രീകുമാറും അവതാരക രഞ്ജിനിയും തമ്മിലുള്ള വാക്‌പോര്. ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ മഞ്ച് സ്റ്റാര്‍ സിങറിന്റെ ഫൈനല്‍ വേദിയില്‍ വച്ച് ടിവി അവതാരകര്‍ക്കെതിരെ ജഗതി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ജഗതിയുടെ വാക്കുകളെ അനുകൂലിയ്ക്കാനും എതിര്‍ക്കാനും ആളേറെയുണ്ടായി.
പിന്നീട് രഞ്ജിനി മറുപടിയുമായി രംഗത്തെത്തിയതോടെ സംഭവം ചൂടുപിടിയ്ക്കുക തന്നെ ചെയ്തു. മലയാളിയുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സമൂഹം രണ്ട് ചേരിയായി തിരിഞ്ഞു തന്നെ സംഭവം ചര്‍ച്ച ചെയ്തിരുന്നു.
ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടനെതിരെ പ്രകോപരമായി ആരോപണവുമായി രഞ്ജിനി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി ജഗതിയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഏഷ്യനെറ്റിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ജഗതി മദ്യപിച്ചിരുന്നുവെന്നാണ് രഞ്ജിനി ഇപ്പോള്‍ ആരോപിയ്ക്കുന്നത്.
ചാനല്‍ ഷോയില്‍ പങ്കെടുത്ത് ഇത്തരം പരാമര്‍ശങ്ങള്‍ ജഗതി നടത്തരുതായിരുന്നുവെന്നും മദ്യപിച്ചിരുന്നതിനാലാണ് നടന്‍ ഈ രീതിയില്‍ സംസാരിച്ചതെന്നും അഭിമുഖത്തില്‍ രഞ്ജിനി പറയുന്നുണ്ട്. എന്നാല്‍ ജഗതിയെപ്പോലെ മുതിര്‍ന്നൊരു നടന്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മദ്യപിച്ചെത്തിയെന്ന ആക്ഷേപം എത്രപേര്‍ വിശ്വിസിയ്ക്കുമെന്ന് കണ്ടുതന്നെ അറിയണം.
No comments:
Post a Comment