ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തിലെ സൂപ്പര്‍താരമായി സ്വയം അവരോധിച്ച ഏലിയന്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന് നാട്ടുകാരുടെ ചീമുട്ടയേറ്. പെരിന്തല്‍മണ്ണയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സന്തോഷ് നാട്ടുകാരുടെ സ്‌നേഹം ചീമുട്ടയുടെ രൂപത്തില്‍ അനുഭവിച്ചത്.
ഉദ്ഘാടനത്തിന് ശേഷം തന്റെ ഹിറ്റ് ഗാനത്തിന്റെ നാലുവരി പാടിയപ്പോഴാണ് കാണികള്‍ ചീമുട്ടയേറ് തുടങ്ങിയത്. മുട്ടയേറ് രൂക്ഷമായതോടെ സെക്യൂരിറ്റിയായി വന്ന പൊലീസുകാര്‍ക്ക് പിന്നിലേക്ക് സൂപ്പര്‍സ്റ്റാര്‍ മാറി. മുട്ടയേറ് മുഴുവന്‍ പൊലീസുകാര്‍ക്ക് നേരെയായി.
കൃഷ്ണനും രാധയും എന്ന സിനിമയിലൂടെയും ഇന്റര്‍നെറ്റിലൂടെയും (കു)പ്രശസ്തനായ സന്തോഷ് പണ്ഡിറ്റിനെ വരുത്തി ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനം കൊഴുപ്പിയ്ക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍ പണ്ഡിറ്റിന്റെ വരവ് കാത്തിരുന്ന നാട്ടുകാര്‍ ഉദ്ഘാടന ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ കൊഴുപ്പിയ്ക്കുകയായിരുന്നു.

ath kalakki ....
ReplyDeleteI congratulate those people....great job done thre....
ReplyDelete