Saturday, 5 November 2011

കാവ്യയും ദിലീപും എന്ത് മറുപടി പറയും?

വിവാഹമോചനം കഴിഞ്ഞിട്ടും പലമാധ്യമങ്ങള്‍ക്കായി നല്‍കിയ അഭിമുഖത്തില്‍ നിശാല്‍ പിന്നെയും കാവ്യയെ ആക്ഷേപിയ്ക്കുകയും പറ്റും ചെയ്തിരുന്നു. എന്തായാലും പുതിയ ഗോസിപ്പിന് ദിലീപും കാവ്യയും എങ്ങനെ മറുപടി നല്‍കുമെന്നകാര്യം കാത്തിരുന്നു കാണാം.

1960 കളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പുറത്തിറക്കാനാവാതെ കിടന്ന ഒരു ചിത്രം വളരെക്കാലം കഴിഞ്ഞ് കണ്ടു കിട്ടുന്നതും പിന്നീടാ ചിത്രം പുറത്തിറക്കുന്നതും ചിത്രത്തിലഭിനയിച്ച പുതുമുഖ ജോഡികള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയിക്കുന്നതുമൊക്കെയാണ് ചിത്രത്തിന്റെ കഥ.

അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അക്കു അക്ബറാണ് സംവിധാനം ചെയ്യുന്നത്. ആമിന എന്ന മുസ്ലീം കഥാപാത്രത്തെയാണ് കാവ്യ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്. രവി എന്ന കഥാപാത്രമായി ദിലീപും അഭിനയിക്കുന്നു.

ലാല്‍ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് കാവ്യയും ദിലീപും ആദ്യമായി ഒന്നിച്ചത്. ഇവര്‍ക്കിടയിലെ മികച്ച കെമിസ്ട്രി ചര്‍ച്ച ചെയ്യപ്പെടുകയും പിന്നീട് ഭാഗ്യജോഡികള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങുകയുമായിരുന്നു. പിന്നീട് തിളക്കം, മീശമാധവന്‍, സദാനന്ദന്റെ സമയം, പാപ്പി അപ്പച്ച തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവര്‍ ഒന്നിച്ചഭിനയിച്ച വിജയം നേടിയവയാണ്.

കാവ്യ-ദിലീപ് ഗോസിപ്പ് വീണ്ടും

ദിലീപും കാവ്യയും തമ്മിലുള്ള സൗഹൃദം മലയാള ചലച്ചിത്രലോകത്തെ ഏറ്റവും വലിയ ഗോസിപ്പുകളില്‍ ഒന്നാണ്. കാവ്യയുടെ വിവാഹബന്ധം പ്രശ്‌നത്തിലായപ്പോള്‍ ഇത് ഏറെ വലിച്ചിഴയ്ക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

തങ്ങള്‍ക്കിടയിലുള്ളത് നല്ലബന്ധം മാത്രമാണെന്ന് പലവട്ടമായി ദിലീപും കാവ്യയും വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ ദിലീപിന്റെ ഭാര്യയായ മഞ്ജുവാര്യര്‍ക്കുപോലും കാവ്യയോട് അനിഷ്ടമില്ല. വിവാഹവും വിവാഹമോചനും കഴിഞ്ഞ് കാവ്യ ചെയ്ത ഗദ്ദാമയെന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മഞ്ജുവും പൊതുവേദികളില്‍ എത്തിയിരുന്നു.

ഗോസിപ്പില്‍പ്പെടുന്നവര്‍ എത്രയൊക്കെ പറഞ്ഞാലും ആളുകള്‍ സത്യങ്ങള്‍ വിശ്വസിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചലച്ചിത്രലോകത്താണെങ്കില്‍ ഇത്തരം കഥകള്‍ക്ക് നല്ല മാര്‍ക്കറ്റുമാണ്. ഇപ്പോള്‍ കാവ്യ-ദീലീപ് സൗഹൃദം വീണ്ടും ചര്‍ച്ചയാവുകയാണ്. വെള്ളരിപ്രാവിന്റെ ചങ്ങാതിയെന്ന ചിത്രത്തില്‍ രണ്ടുപേരും ഒന്നിയ്ക്കുന്നതുതന്നെയാണ് ഈ ചര്‍ച്ചകള്‍ക്ക് വളമാകുന്നത്.

വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ സെറ്റില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഇവരുടെ പ്രണയരംഗങ്ങള്‍ അരങ്ങേറുകയാണെന്നാണ് കേള്‍ക്കുന്നത്. സെറ്റില്‍ ഇപ്പോള്‍ ഇക്കാര്യം വലിയ സംസാരമാണത്രേ. വെള്ളരിപ്രാവിന്റെ കഥ ഇവര്‍ക്ക് കൂടുതല്‍ അടുത്ത് ഇടപഴകാന്‍ വേണ്ടി ദിലീപിന്റെ താല്പര്യാര്‍ഥം സൃഷ്ടിക്കപ്പെട്ടതാണെന്നു പോലും പരദൂഷണക്കാര്‍ പറയുന്നുണ്ട്.

നേരത്തേ ഇവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് കാവ്യയെ വിവാഹം ചെയ്ത നിശാല്‍ ചന്ദ്രതന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് വിദേശത്ത് പോയപ്പോഴും കാവ്യ ദിലീപുമായി ബന്ധം തുടര്‍ന്നുവെന്നും അതാണ് വിവാഹമോചനത്തിന് കാരണെന്നും മറ്റും ഇയാള്‍ പറഞ്ഞിരുന്നു.

No comments:

Post a Comment