Wednesday, 2 November 2011

ലാല്‍ ടീമിന് പുതിയ പേര്


സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന ടീമിന് പേരുമാറ്റം. കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേര് അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. ടീമിന്റെ ഉടമകളിലൊരാളായ ഷാജിയാണ് പേരുമാറ്റം ഔദ്യോഗികമായി അറിയിച്ചത്.

ടീമിന്റെ പുതിയ പേരുള്‍പ്പെടുത്തിയ ലോഗോ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. മോഹന്‍ലാല്‍, ലിസി പ്രിയദര്‍ശന്‍, പിഎം ഷാജി എന്നിവര്‍ക്കൊപ്പം താരസംഘടനയായ അമ്മയും ചേര്‍ന്നാണ് ക്രിക്കറ്റ് ടീം രൂപീകരിച്ചിരിയ്ക്കുന്നത്.

വൈസ് ക്യാപ്റ്റനായി ഇന്ദ്രജിത്തിനൊപ്പം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ബിനീഷ് കോടിയേരി, തുടങ്ങിയവര്‍ ടീമിലുണ്ട്.

കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയാണ് ടീമിന്റെ ലോഗോ പ്രകാശനം ചെയ്തത്. ടീമംഗങ്ങള്‍ മുഴുവന്‍ അമ്മയിലെ അംഗങ്ങളായതിനാലാണ് ടീമിന്റെ പേരുമാറ്റിയതെന്ന് സൂചനകളുണ്ട്. 90 ലക്ഷം രൂപ ഫ്രാഞ്ചൈസി ഫീ അടച്ച ടീമിന്റെ രൂപീകരണത്തിനായി ഏതാണ്ട് രണ്ട് കോടിയോളം രൂപ ഉടമകള്‍ ചെലവഴിച്ചിട്ടുണ്ട്.

No comments:

Post a Comment