Tuesday 20 September, 2011

ആരാകും മാര്‍ത്താണ്ഡവര്‍മ്മ? ലാലോ മമ്മൂട്ടിയോ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

ബ്രീട്ടീഷ് സൈന്യത്തോട് പടപൊരുതിയ വീരപഴശ്ശിയുടെ കഥയ്ക്ക് പിന്നാലെ മാര്‍ത്താണ്ഡവര്‍മ്മയുടെ വീരചരിതയും ചലച്ചിത്രമാകുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ക്ഷേത്രനിധിയും ചൂടന്‍ വിഷയമായിരിക്കുന്ന സമയത്ത് ഒരു പ്രവാസി മീഡിയ ഗ്രൂപ്പായ സിനിവിഷനാണ് മാര്‍ത്താണ്ഡവര്‍മ്മയുടെ കഥപറയുന്ന ചിത്രമെടുക്കാനൊരുങ്ങുന്നത്.

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതകഥയെ ആധാരമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത്. 1729 മുതല്‍ 58വരെയുള്ള ഭരണകാലത്തെ സംഭവവികാസങ്ങളാണ് ചലച്ചിത്രത്തിന് ആധാരം. മാര്‍ത്താണ്ഡവര്‍മ്മയെന്നുതന്നെയാണ് ചിത്രത്തിന് പേര് തീരുമാനിച്ചിരിക്കുന്നത്.

തിരുവിതാംകൂര്‍ രാജ്യത്തെ മാര്‍ത്താണ്ഡവര്‍മ്മ ശ്രീപത്മനാഭസ്വാമിയ്ക്ക് സമര്‍പ്പിച്ചത് ചിത്രത്തിലെ പ്രധാന പതിപാദ്യമായിരിക്കുമെന്നാണ് സൂചന. മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടാണ് ചിത്രം തയ്യാറാക്കുകയെന്ന് മീഡിയ കണ്‍സള്‍ട്ടന്റ് സുമന്‍ രാമന്‍കുട്ടി പറഞ്ഞു.

സിനിവിഷന്‍ നിര്‍മ്മിക്കുന്ന ചിത്രം കെ ശ്രീകുമാറാണ് സംവിധാനം ചെയ്യുക. കെ ജയകുമാര്‍ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കും. ഹോളിവുഡ് ചിത്രങ്ങളായ ഗ്ലാഡിയേറ്റര്‍, ട്രോയ് എന്നിവയ്ക്ക് സമാനമായ സാങ്കേതികവിദ്യയാണ് ചിത്രത്തില്‍ ഉപയോഗപ്പെടുത്തുകയെന്ന് അണിയറക്കാര്‍ പറയുന്നു.

ചിത്രത്തിലേയ്ക്കുള്ള താരനിര്‍ണയം നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയാണ് മാര്‍ത്താണ്ഡവര്‍മ്മയായി എത്തുന്നതെന്ന് അണിയറയില്‍ സംസാരമുണ്ട്. എന്നാല്‍ ഇക്കാര്യം ചിത്രത്തിന്റെ അണിയറക്കാരോ മമ്മൂട്ടിയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഒരു ആഗോള ഏജന്‍സിയാണ് താരനിര്‍ണയും നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

5 comments: