Saturday 15 October, 2011

മമ്മൂട്ടി പഴഞ്ചനാണെന്നോ കേട്ടിട്ട് ഞെട്ടേണ്ട, മോളിവുഡിലെ ഏറ്റവും അപ്‌ഡേറ്റഡ് താരം മമ്മൂട്ടിയാണെന്ന് മോഹന്‍ലാലിന്റെ ആരാധകര്‍ പോലും സമ്മതിയ്ക്കും.

ഇവിടെ പറഞ്ഞുവരുന്നത് മമ്മൂട്ടി കൊണ്ടുവന്ന ഒരു പുതിയ ട്രെന്റിന് പിന്നാലെ ദിലീപ് പോകുന്ന കാര്യമാണ്.

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഷാഫി ഒരുക്കുന്ന വെനീസിലെ വ്യാപാരിയ്ക്ക് സമാനമായ രീതിയില്‍ ഒരു ദിലീപ് ചിത്രവും ഒരുങ്ങുകയാണ്. 1970കളുടെ പശ്ചാത്തലത്തില്‍ അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെയാണ് ദിലീപും മമ്മൂട്ടിയുടെ വഴി പിന്തുടരുന്നത്.

മിസ്റ്റര്‍ മരുകമകന്‍, സ്പാനിഷ് മസാല എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ദിലീപ് പൊള്ളാച്ചിയിലുള്ള വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തുകഴിഞ്ഞു.

തീര്‍ത്തും രസകരമായൊരു പ്രമേയമാണ് വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ അക്കു അക്ബര്‍ അവതരിപ്പിയ്ക്കുന്നത്. 1970ല്‍ അഗസ്റ്റിന്‍ ജോസഫ് എന്ന സംവിധായകന്‍ പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമ റിലീസ് ചെയ്യാനാവുന്നില്ല. നിരാശനായ സംവിധായകന്‍ ജീവനൊടുക്കുന്നു. 41വര്‍ഷങ്ങള്‍ക്ക് ശേഷം അഗസ്റ്റിന്റെ മകന്‍ സിനിമ കണ്ടെടുക്കുകയും 2011ലെ ക്രിസ്മസിന് സിനിമ റിലീസ് ചെയ്യാനും ശ്രമിയ്ക്കുന്നു. പ്രേംനസീര്‍-ഷീല, സത്യന്‍ യുഗത്തിലുള്ള ഒരു സിനിമ 2011ല്‍ വെളിച്ചം കാണുമ്പോഴുള്ള സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം.

പ്രേംനസീര്‍ സ്റ്റൈലിലുള്ള വരയന്‍ മീശയും വച്ചെത്തുന്ന ദിലീപിന്റെ ഗെറ്റപ്പ് വെള്ളരിപ്രാവിന്റെ ഹൈലൈറ്റാണ്. ഷീലയെ അനുസ്മരിപ്പിയ്ക്കുന്ന വേഷത്തില്‍ കാവ്യ മാധവനും സത്യന്റെ വേഷപ്പകര്‍ച്ചകളുമായി മനോജ് കെ ജയനും വെള്ളരിപ്രാവിലുണ്ട്. ഇന്ദ്രജിത്ത്, വിജയരാഘവന്‍, സായികുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

1 comment:

  1. hallo..

    പ്രിയപ്പെട്ട മീനുവിന് ബ്ലോഗ് ഇപ്പോഴാണ് കാണുന്നത്. ഇഷ്ടപ്പെട്ടു. എന്റെ പേര് ജുനൈസ്. കണ്ണൂരാണ് വീട്. കോഴിക്കോട് പ്രസ്‌ക്ലബില്‍ നിന്ന് ജേര്‍ണലിസം ചെയ്തു. ഇപ്പോള്‍ കോഴിക്കോടാണ്. ഞങ്ങള്‍ പുതിയൊരു വെബ്‌സൈറ്റിന്റെ പരിപാടിയിലാണ്. താങ്കളുടെ സൃഷ്ടികള്‍ ഞങ്ങളുടെ സൈറ്റിലും പ്രസിദ്ധീകരിക്കുവാന്‍ താല്‍പര്യമുണ്ട്. അനുകൂലമായ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.
    മെയില്‍: junaisiv@gmail.com
    mobile: 9745356209
    പുതിയൊരു വെബ്‌സൈറ്റാണ്. അതിന്റെ കുറച്ച് പരാധീനതകളുണ്ട്.
    www.samvadam.com
    ഒരാഴ്ചയേ ആയുള്ളൂ തുടങ്ങിയിട്ട്.

    ReplyDelete