അടുത്തകാലത്ത് മോഹന്‍ലാലും സുരേഷ്ഗോപിയും ദിലീപും ഒന്നിച്ചപ്പോള്‍ ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന മെഗാഹിറ്റ് പിറന്നു. മോഹന്‍ലാലിന് പകരം ആ ടീമിലേക്ക് മമ്മൂട്ടി വന്നാലോ? അതേ, മമ്മൂട്ടിയും സുരേഷ്ഗോപിയും ദിലീപും ഒരുമിക്കുന്നു. സിനിമയ്ക്ക് വേണ്ടിയല്ലെന്ന് മാത്രം. നാദിര്‍ഷ ഓണത്തിനിറക്കുന്ന ‘ദേ! മാവേലി കൊമ്പത്ത്’ എന്ന ഓഡിയോ - വീഡിയോ ആല്‍ബത്തിലാണ് ഈ അപൂര്‍വ ഒത്തുചേരല്‍.
സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പടെ മുപ്പതോളം താരങ്ങളാണ് ഇത്തവണത്തെ വീഡിയോ സി ഡിയില്‍ പങ്കെടുക്കുക. മഹാബലി നാട്ടില്‍ വരുന്നതും നാട്ടിലെ സമകാലിക അവസ്ഥയും തകര്‍പ്പന്‍ കോമഡി മുഹൂര്‍ത്തങ്ങളിലൂടെയാണ് നാദിര്‍ഷ അവതരിപ്പിക്കുക.
മമ്മൂട്ടി, സുരേഷ്ഗോപി, ദിലീപ്, ജയസൂര്യ, സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ജഗതി, ബാല, ഹരിശ്രീ അശോകന്‍, മാമുക്കോയ, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, സാജു കൊടിയന്‍, കലാഭവന്‍ നവാസ്, തെസ്നി ഖാന്‍, ബീനാ ആന്‍റണി, മുക്ത തുടങ്ങിയവരാണ് ‘ദേ! മാവേലി കൊമ്പത്ത് - 2011’ലെ താരങ്ങള്‍.
നാദിര്‍ഷ എഴുതിയ പാരഡി ഗാനങ്ങളാണ് ഈ വീഡിയോ സി ഡിയുടെ ഹൈലൈറ്റ്. പാരഡി ഗാനരംഗങ്ങളില്‍ സിനിമയിലെ താരങ്ങള്‍ അഭിനയിക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഓണക്കാലത്ത് ‘ദേ! മാവേലി കൊമ്പത്ത്’ നാദിര്‍ഷ ഇറക്കാറുണ്ട്. മഹാബലിക്ക് ഇന്നസെന്‍റിന്‍റെ ശബ്ദമാണ്. ദിലീപാണ് ഇന്നസെന്‍റിന്‍റെ ശബ്ദം ഡബ്ബ് ചെയ്യുന്നത്.
ആഡ് പ്ലേ, ബെഞ്ച് മാര്‍ക്ക് തുടങ്ങി ദുബാസ് ആസ്ഥാനമാക്കിയുള്ള ഇവന്‍റ് മാനേജുമെന്‍റ് കമ്പനികളും വെസ്റ്റേണ്‍ യൂണിയനും ചേര്‍ന്നാണ് ‘ദേ! മാവേലി കൊമ്പത്ത്’ പുറത്തിറക്കുന്നത്.

No comments:
Post a Comment