ദാസനും വിജയനും... പ്രേക്ഷകരെ ഇത്രയധികം ചിരിപ്പിച്ച സിഐഡികള്‍ ലോകസിനിമയില്‍ വേറെയുണ്ടോയെന്ന കാര്യം സംശയമാണ്. മണ്ടത്തരങ്ങളും ഈഗോയും അതിലേറെ ഭാഗ്യവും കൈമുതലായ സിഐഡികളെ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യം ശ്രീനിയ്ക്കും മോഹന്‍ലാലിനുമാണ് ലഭിച്ചത്.
സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റിലൂടെ പിറവിയെടുത്ത ഈ കഥാപാത്രങ്ങള്‍ പട്ടണപ്രവേശത്തിലെത്തുമ്പോഴേക്കും മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നു. മൂന്നാംമൂഴത്തില്‍ പ്രേക്ഷകന്റെ പ്രതീക്ഷകള്‍ അക്കരെയെത്തിയ്ക്കാന്‍ ദാസനും വിജയനും കഴിഞ്ഞു.
ഈ സിഐഡി കഥാപാത്രങ്ങള്‍ വീണ്ടുംവരുമെന്ന് പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോള്‍ അക്കാര്യം സംവിധായകന്‍ സത്യന്‍ അന്തിക്കാടും സ്ഥിരീകരിയ്ക്കുകയാണ്. മലയാളത്തിലെ പ്രശസ്തമായ സിനിമാമാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ തന്റെ അരുമകഥാപാത്രങ്ങളെ വീണ്ടും വെള്ളിത്തിരയിലെത്തിയ്ക്കാന്‍ ആലോചനയുണ്ടെന്ന് വെളിപ്പെടുത്തിയത്.
നാടോടിക്കാറ്റിന് മൂന്നാംഭാഗമാലോചിച്ചപ്പോള്‍ വീരപ്പന്‍ വേട്ടയ്ക്കായി സിഐഡിമാരെ കാട്ടിലയക്കാനായിരുന്നു സത്യനും ശ്രീനിയും അന്ന് ആലോചിച്ചത്. അക്കാലത്തുണ്ടായിരുന്നു വീരപ്പന്‍ ട്രെന്‍ഡിനൊപ്പിച്ച് സിനിമ ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ കഥ ശരിയാവാത്തതിനെ തുടര്‍ന്ന് അതുപേക്ഷിച്ചു. പിന്നീട് പ്രിയനും ശ്രീനിയും സിഐഡിമാരെ അമേരിക്കയിലേക്ക് കൊണ്ടുപോയാലോ എന്നാലോചിച്ചു. ഇതിന് സത്യന്‍ സമ്മതം മൂളി. അങ്ങനെ ദാസനും വിജയനും കടലിനക്കരെയെത്തിയും വിജയം കൊയ്തു.
പിന്‍കാലത്ത് സിഐഡികളെ വീണ്ടും അവതരിപ്പിയ്ക്കാന്‍ പലപ്പോഴും ആലോചിച്ചിരുന്നെന്ന് സത്യന്‍ പറയുന്നു. അങ്ങനെയൊരു പ്രൊജക്ടിന് പ്രൊഡ്യൂസറെ കിട്ടാനും വിഷമമില്ല. എന്നാല്‍ ഈ ജനപ്രിയകഥാപാത്രങ്ങളെ വീണ്ടുംകൊണ്ടുവരുമ്പോള്‍ പലറിസ്‌ക്കുകളുണ്ടെന്നും കുടുംബപ്രേക്ഷകരുടെ സംവിധായകന്‍ പറയുന്നു.

No comments:
Post a Comment