Friday, 19 August 2011

ജോണ്‍സണ്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ ചലച്ചിത്ര സംഗീതസംവിധായകന്‍ ജോണ്‍സന്‍ (58) അന്തരിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ചെന്നൈ കാട്ടുപ്പാക്കത്തെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുളിമുറിയില്‍ കയറിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ രാമചന്ദ്ര മെഡിക്കല്‍ കോളജില്‍നിന്ന് ആംബുലന്‍സ് വരുത്തിയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
300ഓളം മലയാള ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച ജോണ്‍സന്‍ തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്.
പശ്ചാത്തലസംഗീതത്തിന് രണ്ടുതവണ ദേശീയ അവാര്‍ഡും സംഗീതസംവിധാനത്തിന് മൂന്ന് തവണ സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. 'പൊന്തന്‍മാട' (1994), 'സുകൃതം' (1995) എന്നീ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതത്തിനാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടിന് ചെന്നൈയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചയോടെ സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുപോകും.
റാണി ജോണ്‍സനാണ് ഭാര്യ. മക്കള്‍: ഷാന്‍, റെന്‍. സംസ്കാരം പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

No comments:

Post a Comment