മലയാള സിനിമയിലെ മറ്റൊരു നായികാനടി കൂടി വിവാഹിതയാവാനൊരുങ്ങുന്നു. മലയാളികളുടെ പ്രിയതാരം സംവൃതസുനിലാണ് താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് അറിയിച്ചത്.
'മാതൃഭൂമി'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം വെളിപ്പെടുത്തിയത്. കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ആണ് സംവൃതയുടെ കഴുത്തില്‍ മിന്നു കെട്ടുക.
വിവാഹം ഉടനുണ്ടാകുമെന്നും താരം അറിയിച്ചു. എന്നാല്‍ വിവാഹ തീയ്യതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എന്നാല്‍ വിവാഹശേഷവും അഭിനയരംഗത്തുണ്ടാവുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സംവൃത പറഞ്ഞു.
മുന്‍പ് പൃഥ്വിരാജിനേയും സംവൃതയേയും ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ പരന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാവുമെന്നും വരെ വാര്‍ത്തകള്‍ പ്രചരിച്ചു.
എന്നാല്‍ പൃഥ്വിയുടെ വിവാഹത്തോടെ ഈ ഗോസിപ്പുകള്‍ക്ക് അന്ത്യമായി. സംവൃതയുടെ പുതിയ ചിത്രമായ അസുരവിത്ത് തീയേറ്ററുകളിലെത്തിയ ദിവസം തന്നെയാണ് നടിയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നത്.

No comments:
Post a Comment