Thursday, 18 August 2011

Spanish Masala Malayalam Movie Promo 2011

ദിലീപ് - ലാല്‍ ജോസ് ചിത്രം “സ്പാനിഷ് മസാല”
ചാങ് ഷു മിനെ ഓര്‍മ്മയുണ്ടോ? ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടേണ്ട. ‘അറബിക്കഥ’യിലെ നായികയായ ചൈനക്കാരി. ഇപ്പോള്‍ ഓര്‍മ്മ വന്നു അല്ലേ? വിദേശിയായ പെണ്‍കുട്ടിയെ മലയാളത്തില്‍ അഭിനയിപ്പിച്ച് ‘അറബിക്കഥ’ ഹിറ്റാക്കിയ ലാല്‍ ജോസ് വീണ്ടും അത്തരം ഒരു പരീക്ഷണം നടത്തുകയാണ്.
ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാകുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം. ബെന്നി പി നായരമ്പലമാണ് സ്പാനിഷ് മസാലയ്ക്ക് തിരക്കഥയെഴുതുന്നത്. ദിലീപ് - ബെന്നി - ലാല്‍ ജോസ് ടീമിന്‍റെ ‘ചാന്തുപൊട്ട്’ മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ലാല്‍ ജോസിന്‍റെ പ്രതീക്ഷ.

No comments:

Post a Comment