നരേനെ നായകനാക്കി പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രനെക്കുറിച്ച് പുതിയൊരു വിശേഷം. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വീരപുത്രനൊപ്പം ചേരുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്.
മലബാറിലെ സ്വതന്ത്ര്യസമര സേനാനി അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ ഉപജീവിച്ച് ഒരുക്കുന്ന ചിത്രത്തില്‍ ഒരു ചരിത്രകാരന്റ വേഷത്തിലാവും ലാല്‍ പ്രത്യക്ഷപ്പെടുക.
പൃഥ്വിരാജ് ഉപേക്ഷിച്ച അബ്ദുറഹ്മാന്‍ സാഹിബിന്റെ വേഷം അവതരിപ്പിയ്ക്കുന്നത് തമിഴിലും ലയാളത്തിലും ഒരുപോലെ ശ്രദ്ധിയക്കപ്പെട്ട യുവനടന്‍ നരേനാണ്. അബ്ദുറഹ്മാന്‍ ബീവി കുഞ്ഞുബീവാത്തുവായി റെയ്മ സെന്നും മലയാളത്തിലെത്തുകയാമ്. അബ്ദുറഹ്മാന്റെ ജീവിതത്തെപ്പറ്റി കുഞ്ഞുബീവാത്തു ചരിത്രകാരനോട് പറയുന്നരംഗങ്ങളിലാണ് ലാല്‍ അഭിനയിക്കുക.
കുഞ്ഞുമുഹമ്മദിന്റെ അവസാനചിത്രമായ പരദേശിയില്‍ ലാലായിരുന്നു നായകന്‍. ഏറെ ശ്രദ്ധയോടെ വന്‍ ബജറ്റില്‍ ഒരുക്കുന്ന വീരപുത്രനില്‍ ലാലിന്റെ രംഗങ്ങളില്‍ സെപ്റ്റംബറില്‍ ചിത്രീകരിയ്ക്കാനാണ് സംവിധായകന്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ലാലിന്റെ വരവ് വീരപുത്രന് കൂടുതല്‍ തിളക്കമേകുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പ്രതീക്ഷിയ്ക്കുന്നത്.

No comments:
Post a Comment