Tuesday 25 October, 2011

ലാലേട്ടന്റെ കുട്ടികള്‍ കരുത്ത് തെളിയിച്ചു

 സെലിബ്രിട്ടി ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ പരീശീലന മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് കരുത്തുതെൡയിച്ചു. നായകനായ മോഹന്‍ലാലും ഉപനായകനായ ഇന്ദ്രജിത്തുമില്ലാതെ ഇറങ്ങിയ സ്‌ട്രൈക്കേഴ്‌സ് കെരള വെറ്ററന്‍സിനെ 21 റണ്‍സിന് തോല്‍പ്പിക്കുകയായിരുന്നു.

യുവാക്കള്‍ മിന്നിയ കളിക്കളത്തില്‍ പ്രിയദര്‍ശന്റെ 'ഒരു മരുഭൂമിക്കഥ'യിലൂടെ അരങ്ങേറ്റം കുറിക്കുന്ന വിവേക് ഗോപാലിന്റെ പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 55പന്തില്‍ നിന്ന് 52 റണ്‍സെടുത്ത വിവേക് മൂന്ന് ഓവറില്‍ വെറും പതിനെട്ട് റണ്‍ മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റും വീഴ്ത്തുകയായിരുന്നു.
സ്‌ട്രൈക്കേഴ്‌സ് 20 ഓവറില്‍ അഞ്ചിന് 129. കേരള വെറ്ററന്‍സ് 20 ഓവറില്‍ ഒമ്പതിന് 108 ആണ് സ്‌കോര്‍.

ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മഴയെത്തുടര്‍ന്ന് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. ലാലിനുപകരം ബാലയുടെ നേതൃത്വത്തിലാണ് മണിക്കുട്ടന്‍, സൈജുകുറുപ്പ്, രജത് മേനോന്‍, വിനുമോഹന്‍, വിവേക്‌ഗോപാല്‍, രാജീവ് പിള്ള, കലാഭവന്‍ പ്രജോദ്, നിവിന്‍പോളി, നിഖില്‍, മുന്ന എന്നിവര്‍ സ്‌ട്രൈക്കേഴ്‌സിനുവേണ്ടി കളത്തിലിറങ്ങിയത്.

ടോസ് നേടിയ വെറ്ററന്‍സ് സിനിമാക്കാരെ ബാറ്റിങ്ങിനയച്ചു. ബാലയും വിവേക് ഗോപാലുമായിരുന്നു ഓപ്പണര്‍മാര്‍. അഞ്ചുപന്തില്‍ നാലുറണ്ണെടുത്ത് ബാലയ്ക്ക് പിന്‍വാങ്ങേണ്ടിവന്നു. പക്ഷേ, രണ്ടാംവിക്കറ്റില്‍ രാജീവ് പിള്ളയ്‌ക്കൊപ്പം ചേര്‍ന്ന് വിവേക് സ്‌ട്രൈക്കേഴ്‌സിനെ സൂപ്പര്‍ഹിറ്റ് സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

1 comment:

  1. oru meter oadiyal vayil kudi patha varunna lal cckt kalichal chilappol thottu pokum

    ReplyDelete