Monday 24 October, 2011

ലാലേട്ടനില്ലാതെ സ്‌ട്രൈക്കേഴ്സ്

മലയാള സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ടീമായ കേരള സ്‌ട്രൈക്കേഴ്‌സ് തിങ്കളാഴ്ച കളിക്കളത്തിലിറങ്ങുന്നു. മുന്‍ കേരള രഞ്ജിതാരങ്ങളെയാണ് സ്‌ട്രൈക്കേഴ്‌സ് എതിരിടുന്നത്.

തിങ്കളാഴ്ച രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കും. ടീം ക്യാപ്റ്റന്‍ മോഹന്‍ലാലും വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്തുമില്ലാതെയാണ് ടീം ആദ്യമത്സരത്തിനിറങ്ങുന്നത്. ലാലും ഇന്ദ്രനും ഷൂട്ടിങ് തിരക്കുകളിലാണ്.

ഞായറാഴ്ച നടക്കേണ്ട മത്സരം മഴമൂലം തിങ്കളാഴ്ചത്തേയ്ക്ക മാറ്റുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ആസിഫ് അലി, ബിനീഷ് കോടിയേരി, ബാല തുടങ്ങിയ താരങ്ങള്‍ തിങ്കഴാഴ്ച മത്സരത്തിനിറങ്ങും.

സൈജുകുറുപ്പ്, മണിക്കുട്ടന്‍, വിവേക് ഗോപന്‍, റിയാസ്, അഹമ്മദ്, പ്രജോദ് കലാഭവന്‍, രജിത് മേനോന്‍, വിനു മോഹന്‍, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, നിഖില്‍, നിവിന്‍ പോളി, മുന്ന, എന്നിവരാണ് കളത്തിലിറങ്ങുന്ന മറ്റു താരങ്ങള്‍.

ബാംഗ്ലൂരിലെ മുദ്ര ക്രിക്കറ്റ് ടീമിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയ ആവേശവുമായിട്ടാണ് കേരള സ്‌ട്രൈക്കേഴ്‌സ് മുന്‍ രഞ്ജി ടീമിനെതിരേ അങ്കത്തിനിറങ്ങുന്നത്. സെലക്ഷന്‍ കമ്മിറ്റിയംഗം കൂടിയായ ജയരാജ് എതിര്‍ ടീമിനെ നയിക്കും.

ട്വന്റി20 മാതൃകയിലാണ് മത്സരം നടക്കുന്നത്. മുന്‍കാല രഞ്ജി ടീം അംഗങ്ങളെ ചേര്‍ത്ത് കെസിഎ ആണ് എതിര്‍ ടീമിനെ രൂപികരിച്ചിരിക്കുന്നത്.

ടീം ഉടമസ്ഥ ലിസി പ്രിയദര്‍ശനാണ്. നടന്‍ ഇടവേള ബാബുവാണ് ടീം മാനേജര്‍. കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ലക്ഷ്മി റായ്, ഭാവന എന്നിവരാണ്. മമ്മൂട്ടി, മന്ത്രി ഗണേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ജഴ്‌സിയും ലോഗോയും പുറത്തിറക്കിയത്.

No comments:

Post a Comment