Wednesday 28 September, 2011

അറബിയും ഒട്ടകവും ഒരു മരുഭൂമിക്കഥയായി

അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് മാറ്റി. ഒരു മരുഭൂമിക്കഥയെന്നാണ് ചിത്രത്തിന്റെ പുതിയ പേര്. അറബിയും ഒട്ടകവും ഏന്നുതുടങ്ങുന്ന പേര് അറബികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഗള്‍ഫ് മലയാളികള്‍ക്ക് ഇതുമൂലം പ്രശ്‌നങ്ങളുണ്ടാകുമെന്നും ആരോപണമുണ്ടായതിനെത്തുടര്‍ന്നാണ് പേരുമാറ്റാന്‍ പ്രിയനും കൂട്ടരും തീരുമാനിച്ചത്.

നേരത്തേ കമല്‍ കാവ്യ മാധവനെ നായികയാക്കി എടുത്ത ഗദ്ദാമയെന്ന ചിത്രം ചിത്രത്തിലെ പ്രമേയത്തിന്റെ പേരിള്‍ ഗള്‍ഫ്‌നാടുകളില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അറബികളെ മോശക്കാരായി ചിത്രീകരിക്കുന്നതിന്റെ പേരില്‍ അവിടെ ഇതിന് നിരോധനവും ഏര്‍പ്പെടുത്തിയുരുന്നു.

ഇതിന്റെ വെളിച്ചത്തില്‍ പുതിയചിത്രത്തിന്റെ പേര് ഒരു പ്രശ്‌നമാകരുതെന്ന് കരുതിയാണ് അണിയറക്കാര്‍ അറബിയും ഒട്ടകവും ഒരു മരുഭൂമിക്കഥയാക്കി മാറ്റിയത്.

ഈ ചിത്രത്തില്‍ പി മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ഒട്ടകമായെത്തുന്നത് മുകേഷാണ്. അറബിയായി എത്തുന്നത് ബോളിവുഡില്‍ വില്ലനായും ഹാസ്യതാരമായും ശ്രദ്ധേയനായ ശക്തി കപൂറാണ് നവംബര്‍ നാലിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

ഒരു മരുഭൂമിക്കഥയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നതിനൊപ്പം നിര്‍മ്മാണത്തിലും പ്രിയദര്‍ശന്‍ പങ്കാളിയാവുന്നുണ്ട്. അശോക് കുമാര്‍, നവി ശശിധരന്‍, അബുദാബിയിലെ രാജകുടുംബാംഗമായ ജമാല്‍ അല്‍ മു അയ്‌നി എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കള്‍. ഭാവന, ലക്ഷ്മി റായി എന്നിവരാണ് നായികമാര്‍.

No comments:

Post a Comment