Saturday 24 September, 2011

ലാലേട്ടന്‍റെ ബ്രാന്‍ഡ്


ഇന്ന് ഒരു ശരാശരി മലയാളിയുടെ ഇഷ്ട ബ്രാന്‍ഡുകള്‍ ഏതെല്ലാമാണ്? ഒന്നു കണക്കെടുത്തു നോക്കാം? ഓസീയാര്‍, ഓപീയാര്‍ എന്നിവ അങ്ങേയറ്റം ജനകീയവും ആര്‍ക്കും മറികടക്കാന്‍ പറ്റാത്തതുമായ ഒരു ബ്രാന്‍ഡ് അടിത്തറ തന്നെ കേരളത്തില്‍ തീര്‍ത്തിട്ടുണ്ട്. സല്‍സ പോലുള്ള തനി കൂതറ സാധനങ്ങള്‍ കൂടുതല്‍ വിറ്റു പോകുന്നുണ്ടായിരിക്കാം. പക്ഷെ അവയെ ബ്രാന്‍ഡെന്ന് വിളിക്കാന്‍ ഒരിത്തിരി നാണക്കേടുണ്ട്.

എം സി, ഹണിബീ, സീറോ അവര്‍, ഓള്‍ഡ് അഡ്മിറല്‍, വി.എസ്.ഒ.പി, റോയല്‍ ആര്‍മി, ഹാട്രിക്, സിക്സര്‍, ഹെര്‍ക്കുലീസ് എന്നിങ്ങനെ പറഞ്ഞു നീട്ടാന്‍ ഏറെയുണ്ട്. ഇങ്ങനെ മലയാളികള്‍ അടിമപ്പെട്ട ബ്രാന്‍ഡുകളിലേക്ക് ചില താരങ്ങളുടെ പേര്‍ ചേര്‍ക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ ആരെയായിരിക്കും ആദ്യം ചേര്‍ക്കുക? ഹ,,,ഹ,,! എന്തൊരു ചോദ്യം അല്ലേ? വൈകിട്ടെന്താ പരിപാടി?

അതെ. ലാലേട്ടന്‍ തന്നെ. മലയാളി ഇത്രയധികം ഇഷ്ടപ്പെടുന്ന മറ്റൊരു ബ്രാന്‍ഡ് വേറെയില്ലെന്നു തന്നെ പറയാം. ലാലേട്ടനില്ലാതെ ഒരാഘോഷവും (ഒരു ബ്രാന്‍ഡുകൂടി ചേര്‍ത്തോളൂ, സെലിബ്രേഷന്‍!) മലയാളിക്കില്ല.

മലയാളിയുടെ പ്രിയതാരം ജീവിതത്തെ ആഘോഷിക്കുന്ന രീതി വളരെ ആഘോഷിക്കപ്പെട്ടിട്ടുള്ളതും വിമര്‍ശിക്കപ്പെട്ടിട്ടുള്ളതുമാണ്. അതില്‍ എല്ലാം പെടുന്നു. ഒന്നിനെയും മൂപ്പര്‍ മാറ്റി നിറുത്തുന്നില്ല. അവയെല്ലാം ഇവിടെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മോഹന്‍ലാലിന്‍റെ കാര്‍ ബ്രാന്‍ഡുകളെക്കുറിച്ച് ചിലതെല്ലാം പറയാം.


ലാലേട്ടന്‍റെ പക്കലുള്ളത് മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ ആണ്. കേരളത്തിലേക്ക് ഇവനെ ആദ്യമായി കൊണ്ടുവരുന്നത് മോഹന്‍ലാലാണെന്ന് ഐതിഹ്യങ്ങള്‍ അഭിപ്രായപ്പെടുന്നു.

ഏതാണ്ട് 85 ലക്ഷത്തോളം രൂപ വിലവരും ഈ ആഡംബര സെഡാന്. വിദേശങ്ങളിലെ മെഴ്സിഡസ് ബെസ്റ്റ് സെല്ലറാണ് എസ് 350.

എസ് 350-യുടെ എന്‍ജിന്‍ ഡിസ്പ്ലേസ്മെന്‍റ് 2987 സിസിയാണ്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. 207 കുതിരശക്തി, 490 എന്‍ എം ടോര്‍ക്ക്. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എടുക്കുന്ന സമയം 5.4 സെക്കന്‍ഡുകള്‍.

No comments:

Post a Comment