Tuesday, 16 August 2011

Mammootty to distribute Sevens for festival

യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി അണിയിച്ചൊരുക്കുന്ന സെവന്‍സ് ഓണച്ചിത്രമായി പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൌസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ചിത്രം ഓഗസ്റ്റ് 31നാണ് പ്രദര്‍ശനത്തിനെത്തുക. സെവന്‍സ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലറിന്റെ കഥയാണ് ചിത്രം പറയുന്നത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, മിഥുന്‍, രഞ്ജിത് മേനോന്‍, ഫഹാദ് ഫാസില്‍, കുട്ടു, ഭാമ, റിമ കല്ലിംഗല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദിയാ മൊയ്തു ഒരു പൊലീസ് കമ്മിഷണറുടെ വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ദീപക് ദേവ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

No comments:

Post a Comment