Tuesday, 2 August 2011

K.S. Chitra Return to the Music Industry



മകള്‍ നന്ദനയുടെ മരണംത്തിനു ശേഷം മലയാളത്തിന്റെ വാനമ്പാടി സംഗീത ലോകത്തേക്ക് തിരിച്ചു വന്നു. ജയചന്ദന്‍ ഐലറ സംവിധാനം ചെയ്യുന്ന 'ഇഷ്ടം + സ്‌നേഹം =അമ്മ' എന്ന ചിത്രത്തിനു വേണ്ടിയാണ് പ്രീയ പുത്രിയുടെ വേര്‍പാടിനു ശേഷം ചിത്ര ആദ്യമായി പാടിയത്.

' അമ്മ നിന്നെ താമര കുമ്പിളില്‍ തേനൂട്ടാനായി വന്നീടാം ' എന്നു തുടങ്ങുന്ന താരാട്ട് നന്ദനയുടെ ഓര്‍മ്മയില്‍ മുഴുകി ചിത്ര പാടി. ചെന്നൈ വടപളനി കൃഷ്ണ ഡിജി ഡിസൈന്‍ സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. എംജി ശ്രീകുമാറാണ് പാട്ടിന്റെ സംഗീതസംവിധാനം. ആദ്യം പാട്ടു പാടാന്‍ വിസമ്മതിച്ച ചിത്ര എംജി ശ്രീകുമാറിന്റെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിനു വഴങ്ങി പാടാനെത്തുകയായിരുന്നു.

ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങള്‍ പാടിയിരിയ്ക്കുന്നത് യേശുദാസും ഹരിഹരനുമാണ്. ഗാനങ്ങള്‍ രചിച്ചിരിയ്ക്കുന്നത് ഒഎന്‍വിയാണ്.മോഹന്‍ലാല്‍, രേവതി എന്നിവരാണ് ചിത്രത്തിലഭിനയിച്ചിരിയ്ക്കുന്നത്.

No comments:

Post a Comment