Friday, 12 August 2011

പ്രണയിക്കുന്നവരുടെ ഡോക്ടര്‍


കോരിചൊരിയുന്നമഴയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ചങ്ങനാശ്ശേരി പട്ടണം.യുവാക്കളുടെ ഹൃദയതുടിപ്പായ എസ് ഡി കോളേജിനെ ഇതൊന്നും ബാധിച്ചിട്ടില്ല. അവിടെപ്രണയാധുരരായ കമിതാക്കളുടെ ആഘോഷത്തിമര്‍പ്പാണ്.മലയാളസിനിമയ്ക്ക് കൈവന്ന യുവത്വത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് നവാഗതസംവിധായകനായ ബിജു.

വിനയചന്ദ്രനെന്ന കഥാപാത്രമായെത്തുന്ന കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. പ്രണയത്തിന്റെ മധ്യസ്ഥനെന്നോ, കൗണ്‍സിലറെന്നോ,അതിലുപരി ഡോക്ടറന്ന് പറയാവുന്ന വിനയചന്ദ്രന്റെ വരവ് പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ക്ക് നിമിത്തമാകുന്നു.തന്റേടിയായ ആണൊരുത്തിയായ് എത്തുന്നത് ഭാവനയുടെ എബിന്‍ എന്ന കഥാപാത്രം.

താന്‍ ആദ്യമായ് പഠിച്ച കോളേജിലെത്തിയ ത്രില്ലിലാണ്കുഞ്ചാക്കോ ബോബന്‍,ചാക്കോച്ചന്റെ കൂടെ അടിച്ചുപൊളിക്കാന്‍ കിട്ടിയ അവസരം ആഘോഷിക്കുകയാണ് യുവതാരങ്ങളും കോളേജ് കൂട്ടവും.ആദ്യസിനിമയുടെ ഇത്തിരി നാണമൊക്കെയായ് വിദ്യാ ഉണ്ണി, വിവാഹത്തോടെ അരങ്ങൊഴിഞ്ഞ ദിവ്യ ഉണ്ണിയുടെ സഹോദരിയാണ് വിദ്യ. അനന്യ ഗൌരി എന്ന പ്രത്യേക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മണിക്കുട്ടന്‍,ഹേമന്ത്,അജു,ശ്രാവണ്‍,രജിത്ത് മേനോന്‍,ഇന്നസെന്റ്,നെടുമുടിവേണു,സലിംകുമാര്‍,വിജയരാഘവന്‍,മജീദ്,കലാഭവന്‍
ഹനീഫ,ഷാജോണ്‍,ബിയോണ്‍,ബിന്ദുപണിക്കര്‍,കെ.പി.എ.സി.ലളിത,റോസ്ളിന്‍,എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാവുന്നു

ജിതിന്‍ ആര്‍ട്സിനുവേണ്ടി ജോയ് തോമസ് ശക്തികുളങ്ങര നിര്‍മ്മിക്കുന്ന ഡോക്ടര്‍ ലൌവില്‍ സ്ററില്‍സ് സിനററ് സേവ്യര്‍,മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍,കോസ്ററയം സമീറ സനീഷ്,കല സാബുറാം,എഡിററിംഗ് വി.സാജന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കാവനാട്, ഛായാഗ്രഹണം ഷാജി,വയലാര്‍ ശരത്ചന്ദര വര്‍മ്മ,സംഗീതം വിനുതോമസ്.

No comments:

Post a Comment