“അലസമായി തുറന്നിട്ട വാതിലിലൂടെ ആരുമറിയാതെ പ്രണയം കടന്നുവരും”. അതേ, പ്രണയം കടന്നുവരുന്നത് ഓഗസ്റ്റ് 31നാണ്. ഇന്ത്യയിലെമ്പാടുമുള്ള 150 തിയേറ്ററുകളില്‍. ബ്ലെസി സംവിധാനം ചെയ്യുന്ന ഓണച്ചിത്രം ‘പ്രണയം’ വൈഡ് റിലീസ് നടത്താന്‍ ആശീര്‍വാദ് സിനിമാസ് തീരുമാനിച്ചു.
മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രണയം ബ്ലെസിയുടെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നാണ് സിനിമാ ഇന്‍ഡസ്ട്രിയിലെ സംസാരം.
മോഹന്‍ലാല്‍ ഫാന്‍സ് ഉയര്‍ത്തിയ തര്‍ക്കവിഷയങ്ങള്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പരിഹരിച്ചു എന്നാണ് വിവരം. ‘പ്രണയം’ മോഹന്‍ലാലിന്‍റെ ‘മുന്നൂറാം സിനിമ’ എന്ന വന്‍ പ്രചാരണ പരിപാടികളോടെ റിലീസ് ചെയ്യാന്‍ തന്നെയാണ് നീക്കം. ലാല്‍ വെറും 40 മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന സിനിമയെ മുന്നൂറാം ചിത്രമാക്കി അവതരിപ്പിക്കാനാവില്ല എന്ന വിചിത്രമായ ഡിമാന്‍ഡ് മോഹന്‍ലാലിന്‍റെ ഫാന്‍സ് മുന്നോട്ടുവച്ചിരുന്നു. ആന്‍റണി ഇത് അംഗീകരിച്ചില്ല എന്നാണ് അറിയുന്നത്.
ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത് മാക്സ് ലാബാണ്. മറ്റ് സംസ്ഥാനങ്ങളില്‍ മോഹിത് പ്രൊഡക്ഷന്‍സും സ്റ്റുഡിയോ 99 ഫിലിംസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.
മോഹന്‍ലാലിന്‍റെ ‘തമ്പുരാന്‍’ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന പകിട്ടോടെയായിരിക്കും പ്രണയത്തിന്‍റെയും റിലീസ്. ഒരു ക്ലാസ് ചിത്രം ഇത്രയധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നതും ഇതാദ്യമായിരിക്കും.

No comments:
Post a Comment