ചെന്നൈ: രാഷ്ട്രീയത്തിലും സിനിമയിലും താല്‍പര്യമില്ലെന്നും സന്യാസിനിയാവുകയാണ് ലക്ഷ്യമെന്നും നടി രഞ്ജിത. താനും സ്വാമി നിത്യാനന്ദയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്തുവിട്ട സംഭവത്തില്‍ സണ്‍ ടി.വി.ക്കെതിരെ പരാതി നല്‍കാന്‍ ചെന്നൈയിലെത്തിയ രഞ്ജിത ഇന്നലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. മൂന്നു ദിവസമായി ചെന്നൈയില്‍ തമ്പടിച്ചിരിക്കുന്ന നിത്യാനന്ദയും രഞ്ജിതയും ബുധനാഴ്ച സംയുക്തമായി വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു.
പ്രശ്‌നങ്ങളെ നേരിടാന്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് സ്ത്രീയായ തനിക്ക് രാഷ്ട്രീയത്തില്‍ ശോഭിക്കാനാവില്ലെന്നായിരുന്നു രഞ്ജിതയുടെ മറുപടി. വീണ്ടും സിനിമയില്‍ അഭിനയിക്കില്ലെന്നും നിത്യാനന്ദയുടെ ശിഷ്യയായി തുടരുമെന്നും അവര്‍ പറഞ്ഞു. നിത്യാനന്ദ ആശ്രമത്തിന്റെ നേതൃത്വത്തില്‍ സൗജന്യ വിദ്യാഭ്യാസം, അന്നദാനം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ നടത്തിവരുന്നുണ്ട്. ഇതില്‍ പങ്കാളിയാവും. കഷ്ടകാലത്ത് സഹ നടീനടന്മര്‍ ആരെങ്കിലും സഹായിച്ചുവോ എന്നു ചോദിച്ചപ്പോള്‍ അവരുടെ സഹായം ആവശ്യമില്ലെന്നായിരുന്നു പ്രതികരണം.
പത്തു വര്‍ഷത്തിനുശേഷം എങ്ങനെയിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സന്യാസിനിയായിരിക്കുമെന്ന് രഞ്ജിത മറുപടി നല്‍കി. യോഗാ പരിശീലനത്തിലൂടെ തന്റെ സൗന്ദര്യം വര്‍ധിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു.

Nithyananthayude manassiloru Laddu potti!!
ReplyDelete