Friday 22 July, 2011

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന.

കൊച്ചി: മലയാള ചലചിത്രരംഗത്തെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന.
മോഹന്‍ലാലിന്റെ കൊച്ചി, തിരുവനന്തപുരം, ഊട്ടി, ചെന്നൈ എന്നിവിടങ്ങളിലെ വീട്ടുകളിലും വിവിധ സ്ഥാപനങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
ഇന്‍കം ടാക്‌സ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍. മോഹനന്‍, അസിസ്സ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന്.
മോഹന്‍ലാലിന്റെ ബിനാമിയാണെന്ന് കരുതുന്ന ആശിര്‍വാദ് ഫിലിംസ് മാനേജിങ് ഡയറക്ടര്‍ എം.ജെ ആന്റണിയുടെ പെരുമ്പാവൂരിലുള്ള വീട്ടിലും കൊച്ചിയിലെ ഓീഫിസിലും ഇപ്പോള്‍ റെയിഡ് നടക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ കൊച്ചിയിലെ രണ്ട് വീട്, തിരുവനന്തപുരം, ഈട്ടി എന്നിവിടങ്ങളിലെ വീടുകളിലും റെയിഡ് പുരോഗമിക്കുകയാണ്.
കൊച്ചിയിലെ വിസ്മയ മാക്‌സ് സ്റ്റുഡിയോ കോംപ്ലക്‌സ്, കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട് ത്രീ സ്റ്റാര്‍ ഹോട്ടല്‍, കൊച്ചയിലെ ആശിര്‍വാദ് സിനിമാസ്, കലൂരിലെ ഹെഡ്ജ് ഇക്വിറ്റീസ് സ്‌റ്റോക് ഓഫീസ്, തിരുവനന്തപുരം കിന്‍ഫ്രാ ഫിലും ആന്റ് വീഡിയോ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
മമ്മൂട്ടിയുടെ പ്രെവറ്റ് സെക്രട്ടറി ആന്‍ന്‍േറാ ജേസഫിന്റെ കൊച്ചിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
ഇന്ന് പുലര്‍ച്ചെ അഞ്ചു മണി മുതലാണ് പരിശോധന ആരംഭിച്ചത്.

1 comment:

  1. വെള്ളിത്തിരയിലെ മുഖംമൂടികള്‍

    വെള്ളിത്തിരയിലെ മേജര്‍ മഹാദേവനും ഇന്‍സ്‌പെക്‌ടര്‍ ബല്‍റാമും മലയാളികള്‍ക്ക്‌ ആവേശമാണ്‌. അഭിനയത്തിലൂടെ ഇത്തരം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാളികളുടെ മനസില്‍ ചിരപ്രതിഷ്‌ഠ നേടിയ താരങ്ങളാണ്‌ മോഹന്‍ലാലും മമ്മൂട്ടിയും.
    ഈ അഭിനയത്തിന്റെ പേരിലാണ്‌ പരമോന്നത ദേശീയ ബഹുമതികളായ പത്മശ്രീ അവാര്‍ഡിനു ഇരുവരും അര്‍ഹരായത്‌. ഒരു പടികൂടി കടന്നു മോഹന്‍ലാലിനെ ലഫ്‌റ്റനന്റ്‌ കേണല്‍ പദവിയും നല്‍കി.
    ഇരുവരും സര്‍ക്കാരിന്റെ പരസ്യങ്ങളിലൂടെ ജനങ്ങളെ ഇപ്പോഴും ഉപദേശിച്ചുകൊണ്ടിരിക്കുന്നു. ആദായനികുതിവകുപ്പ്‌ റെയ്‌ഡ്‌ നടത്തിയ പശ്ചാത്തലത്തില്‍ ഇരുവരുടെയും യഥാര്‍ത്ഥ മുഖം മനസ്സിലാക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്‌. താരങ്ങള്‍ ഉപദേശിക്കാനുള്ളവരും മറ്റുള്ളവര്‍ ഉപദേശം കേള്‍ക്കാനുള്ളവരുമാണെന്നതാണ്‌ ഇപ്പോഴത്തെ സംഭവങ്ങള്‍ വെളിവാക്കുന്നത്‌.
    മാലിന്യവിമുക്ത കേരളത്തിനായി ഉപദേശിക്കുന്ന മോഹന്‍ലാല്‍ ഒരിക്കലെങ്കിലും മാലിന്യം നീക്കി മാതൃക കാട്ടിയതായി കണ്ടിട്ടില്ല. വൈദ്യുതി ഉപയോഗം മിതപ്പെടുത്തണമെന്നു ഉപദേശിക്കുന്നവരാണ്‌ കൊട്ടാരസമാനമായ വമ്പന്‍ സൗധങ്ങളില്‍ നിയോണ്‍ ബള്‍ബുകള്‍ തെളിയിക്കുന്നത്‌.
    ഇവര്‍ക്കു നല്‍കിയ പത്മശ്രീ അവാര്‍ഡുകളും ലഫ്‌റ്റനന്റ്‌ കേണല്‍ പദവിയും തിരിച്ചെടുക്കണം. ഇരുവരെയും സര്‍ക്കാര്‍ പരസ്യങ്ങളില്‍നിന്നും ഒഴിവാക്കി അധികൃതരും മാതൃക കാട്ടേണ്ടിയിരിക്കുന്നു.
    ദാവൂദ്‌ ഇബ്രാഹിം ഇന്ത്യന്‍ ദേശീയതയ്‌ക്കുവേണ്ടി പറയുന്നതുപോലെയും വീരപ്പന്‍ വനംകൊള്ളക്കെതിരെ പറയുന്നതുപോലെയുമാണ്‌ ഇവരുടെ ഉപദേശങ്ങള്‍.


    എബി ജെ. ജോസ്‌
    ചെയര്‍മാന്‍
    മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍
    പാലാ
    9447702117

    ReplyDelete