മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും ദിലീപും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കാനെത്തുന്നു. ഷാഫി സംവിധാനം ചെയ്യുന്ന ‘വെനീസിലെ വ്യാപാരി’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സ്പാനിഷ് മസാല’യിലൂടെ ദിലീപും തങ്ങളുടെ തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്.
വെനീസിലെ വ്യാപാരിയില്‍ മമ്മൂട്ടി ആലപ്പുഴയിലെ ഒരു കയര്‍ വ്യാപാരിയാണ്. സ്പാനിഷ് മസാലയിലാകട്ടെ ഒരു മിമിക്രിക്കാരനായാണ് ദിലീപ് എത്തുന്നത്. ഈ മിമിക്രിക്കാരന് സ്പെയിനില്‍ ഒരു പരിപാടി അവതരിപ്പിക്കാനെത്തുകയും അവിടെ മുങ്ങുകയും ചെയ്തു. പിന്നീട് ഒരു ഫൈവ്സ്റ്റാര്‍ പാചകക്കാരനായി വിലസുകയാണ്.
വെനീസിലെ വ്യാപാരി ഓഗസ്റ്റ് ആദ്യവാരം തുടങ്ങുമെന്നാണ് ഷാഫി അറിയിച്ചിരിക്കുന്നത്. പവിത്രന് എന്ന കയര്‍ വ്യാപാരിയെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതുന്ന സിനിമയില്‍ കാവ്യാ മാധവനും പൂനം ബജ്വയുമാണ് നായികമാര്‍. സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ജഗതി, വിജയരാഘവന് തുടങ്ങി ഷാഫി ടീമിലെ സ്ഥിരം അംഗങ്ങളെല്ലാം വെനീസിലെ വ്യാപാരിയിലും ഉണ്ടാകും.
സ്പാനിഷ് മസാലയില്‍ ഓസ്ട്രിയന്‍ മോഡല്‍ ഡാനിയേല സക്കേള് ദിലീപിന്റെ നായികയാകും. മിമിക്രികാരനും പാചകക്കാരനുമായ മലയാളി യുവാവ് സ്പെയിന് സുന്ദരിയുമായി പ്രണയത്തിലാകുന്നതാണ് സ്പാനിഷ് മസാലയ്ക്ക് എരിവും പുളിയും സമ്മാനിക്കുന്നത്. ഓഗസ്റ്റ് മധ്യത്തോടെ സ്പെയിനില്‍ ചിത്രീകരണം ആരംഭിക്കും. സ്പെയിനിലെ പ്രശസ്തമായ തക്കാളി ഉത്സവവും കാളപ്പോരും ‘സ്പാനിഷ് മസാല’യില്‍ ചിത്രീകരിക്കുന്നുണ്ട്.
ബെന്നി പി നായരമ്പലമാണ് സ്പാനിഷ് മസാലയ്ക്ക് തിരക്കഥ രചിക്കുന്നത്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് സംഗീതം വിദ്യാസാഗര്‍. കുഞ്ചാക്കോ ബോബന്, ബിജു മേനോന് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും.

No comments:
Post a Comment