Friday 29 July, 2011

പൃഥ്വിരാജ് എന്നെ വേദനിപ്പിച്ചു ആസിഫ് അലി

 പൃഥ്വിരാജിനെതിരെ പരോക്ഷമായി പ്രതികരിച്ച് ജയസൂര്യ രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇംഗ്ലീഷ് സംസാരിക്കുന്നതിലല്ല, ആളുകളോട് സ്നേഹത്തോടെ പെരുമാറുന്നതിലാണ് കാര്യമെന്നാണ് ജയസൂര്യ പറഞ്ഞത്. ഇപ്പോഴിതാ യുവനിരയിലെ മറ്റൊരു സൂപ്പര്‍താരം ആസിഫ് അലി പൃഥ്വിരാജിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.

പൃഥ്വിരാജിന്‍റെ ചില വാക്കുകള്‍ തന്നെ വേദനിപ്പിച്ചതായാണ് ആസിഫ് അലി പറയുന്നത്. “അദ്ദേഹത്തിന് ശേഷം വന്ന നടന്‍‌മാര്‍ സിനിമയെ ഗൌരവമായി കാണുന്നില്ല എന്ന് ഈയിടെ അദ്ദേഹം പറഞ്ഞു. അത് എന്നെ ഏറെ വേദനിപ്പിച്ചു. അദ്ദേഹം പറഞ്ഞത് ശരിയല്ല. ഞങ്ങളൊക്കെ സിനിമയെ വെറും കുട്ടിക്കളിയായി കാണുന്നവരാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്‍റെ തലമുറയില്‍ പെട്ടവര്‍ക്കെല്ലാം അതില്‍ വേദനയുണ്ട്” - ‘മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആസിഫ് പറയുന്നു.

സീനിയര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് അഭിനന്ദിക്കുന്നില്ലെന്ന് പരാതി പറയുന്ന പൃഥ്വിരാജ് തന്നെ ഒരിക്കലും വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്ന് ആസിഫ് വെളിപ്പെടുത്തി. അതേസമയം മമ്മൂട്ടി എപ്പോഴും അഭിനന്ദിക്കുമെന്നും ആസിഫ് പറയുന്നു.

സീനിയര്‍ താരങ്ങളില്‍ ആരോടാണ് കൂടുതല്‍ അടുപ്പം എന്ന ചോദ്യത്തിന് ‘കുഞ്ചാക്കോ ബോബന്‍’ എന്നാണ് ആസിഫിന്‍റെ മറുപടി. “ചാക്കോച്ചന്‍ എനിക്കുതന്ന വലിയ ഉപദേശം ഇതാണ് - നീ സിനിമയെ കൂടുതല്‍ സ്നേഹിച്ചാല്‍ നിനക്ക് കൂടുതല്‍ ശത്രുക്കളുണ്ടാകും” - ആസിഫ് അലി പറഞ്ഞു.

ചില യുവനടന്‍‌മാരെപ്പോലെ വിവാഹക്കാര്യത്തില്‍ ബുദ്ധിമതിയായ പെണ്‍കുട്ടിയെത്തന്നെ വേണോ എന്ന ചോദ്യത്തിന് ‘ഭാര്യയ്ക്ക് അത്രയും ബുദ്ധി വേണ്ട. രണ്ടുപേര്‍ക്കും ബുദ്ധിയുണ്ടായാല്‍ പ്രശ്നമാകും’ എന്ന് ആസിഫ് തുറന്നു പറയുന്നു.

13 comments:

  1. chakkikotta chankaran adaanu pritviyum baryayum

    ReplyDelete
  2. rajappante jada avasanippichal avanu kollam...illengil njngal pilleru settinu paniyundakkum

    ReplyDelete
  3. avanod pokan para..ninak nammalille...

    ReplyDelete
  4. anganathe pennineyonnu kettakke moneeeeeeeeee


    ninakkum ahankaram varum

    ReplyDelete
  5. poyi pani nokkan para avanodu

    ReplyDelete
  6. rajappan avane arku venam ahankaramullavare malayalikalku venda .............rajappa veettil poda

    ReplyDelete
  7. prithviyeyum sreesanthineyum ore kayaril kettam

    ReplyDelete
  8. as an actor prithi is good and his thinking and ideas too.but i beleave he should change his way of talking.bcoz its not possible that everyone would get what he realy ment?

    ReplyDelete
  9. hi da... avan parayunnathu karyamakkanda... naleyunde thaaramanu asif.. i shure... i like ur films... bhudhiyumbhodhavum illatha avanmar parayunnathu keet nammalenthinu vishamikkanam... tk cre my dear.....

    amaldev.....

    ReplyDelete
  10. eda ,ariyathakku oru dailog parayan ariyatha evan superstaroo... podaaa kothare

    ReplyDelete