യുവനടന്‍ പൃഥ്വിരാജിനെ പലപ്പോഴും പലകാര്യങ്ങളിലും പിന്തുണച്ചിട്ടുള്ളയാളാണ് മുതിര്‍ന്ന നടന്‍ തിലകന്‍. പൃഥ്വിയ്‌ക്കെതിരെ ഓണ്‍ലൈനില്‍ ആക്രമണങ്ങളുണ്ടായപ്പോഴും പൃഥ്വിയെ പിന്തുണച്ചയാളാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ തിലകനും പൃഥ്വിയെ വിമര്‍ശിക്കുകയാണ്.
പൃഥ്വിരാജ് സൂപ്പര്‍താരമാകാന്‍ ശ്രമിക്കുയാണെന്നും തലക്കനമുണ്ടായിത്തുടങ്ങിയോയെന്ന് സംശയമുണ്ടെന്നും തിലകന്‍ പറയുന്നു. ഒപ്പം പൃഥ്വിയെ ചീത്തയാക്കുന്നത് അമ്മ മല്ലിക സുകുമാരനാണെന്നും തിലകന്‍ പറയുന്നുണ്ട്. മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തിലകന്‍ പൃഥ്വിയെ വിമര്‍ശിക്കുന്നത്. സൂപ്പര്‍താരമാകാന്‍ ശ്രമം നടത്തുന്നത് പൃഥ്വിയ്ക്ക് ദോഷം ചെയ്യുമെന്ന് തന്നെയാണ് സൂപ്പര്‍താരജാഡകള്‍ ഒട്ടും ഇഷ്ടമല്ലാത്ത തിലകന്‍ പറയുന്നത്.
പൃഥ്വിരാജിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ ആണെന്നൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. അവന്‍ കൂളിംഗ് ഗ്ലാസൊക്കെ വച്ചുതുടങ്ങിയിട്ടുണ്ട്. സുകുമാരന്റെയല്ലേ മോന്‍. അവന്റെ അമ്മയാണ് അവനെ വഷളാക്കുന്നത്- ഇതാണ് തിലകന്റെ അഭിപ്രായം.
കരിയറിന്റെ തുടക്കത്തിലാണ് പൃഥ്വിരാജെന്നും ഇപ്പൊഴേ സൂപ്പര്‍സ്റ്റാര്‍ കളിച്ചാല്‍ പൃഥ്വിക്ക് തന്നെയാണ് ദോഷമെന്നും തിലകന്‍ പറയുന്നു.
എനിയ്ക്കും മോഹന്‍ലാലിനുമെല്ലാം നിരീക്ഷണം എന്ന ഗുണമുണ്ടായിരുന്നു. പൃഥ്വി ആദ്യം ചെയ്യേണ്ടത് ഇത്തരത്തിലൊരു നിരീക്ഷണപാടവം ഉണ്ടാക്കിയെടുക്കലാണ്. കുറേകാര്യങ്ങള്‍ ഇനിയും പൃഥ്വി പഠിയ്ക്കാനുണ്ട്. അതിന് മുമ്പ് സൂപ്പര്‍സ്റ്റാര്‍ ചമയരുത്- തിലകന്‍ പറയുന്നു.

No comments:
Post a Comment