Thursday, 27 October 2011

ലാല്‍ജോസിന് വിമര്‍ശിക്കാന്‍ യോഗ്യതയില്ല

സംവിധായകന്‍ ലാല്‍ ജോസിന് തന്നെ വിമര്‍ശിയ്ക്കാന്‍ ഒരു യോഗ്യതയുമില്ലെന്നാണ് സിനിമാരംഗത്തെ 'പുത്തന്‍ താരോദയം' സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ലാല്‍ ജോസിനോട് ഒരു ചോദ്യം മാത്രമേ സന്തോഷിന് ചോദിക്കാനുള്ളൂ. എന്റെ സിനിമ കണ്ടിട്ടുണ്ടോ? ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് മനസ്സിലാക്കാനുള്ള വിവരമൊക്കെ സന്തോഷ് പണ്ഡിറ്റിനുണ്ട്.

തന്റെ സിനിമ കാണാത്ത ഒരാള്‍ക്ക് തന്നെ വിമര്‍ശിക്കാനുള്ള അധികാരവുമില്ലെന്നാണ് സന്തോഷിന്റെ ഉറച്ച വിശ്വാസം. തന്റെ സിനിമയില്‍ താന്‍ പന്ത്രണ്ട് ജോലികള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കേവലം ഒരു പണി മാത്രം ചെയ്യാനറിയുന്ന ലാല്‍ ജോസിന് തന്നെ വിമര്‍ശിയ്ക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

വിമര്‍ശനങ്ങളെ താന്‍ കണക്കിലെടുക്കുന്നില്ല. അസൂയാലുക്കളാണ് തന്നെ വിമര്‍ശിയ്ക്കുന്നത്. നാലുപാടു നിന്നും വിമര്‍ശിക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ തന്നെപോലെ കഷ്ടപ്പെട്ട് സിനിമ പിടിയ്ക്കാന്‍ ഇവര്‍ക്കാര്‍ക്കെങ്കിലും കഴിയുമോ എന്നും സിനിമാലോകത്തെ 'ഇതിഹാസ പുരുഷന്‍' ചോദിക്കുന്നു. തീര്‍ച്ചയായും ഇല്ല. സന്തോഷ് പണ്ഡിറ്റിന് തുല്യം സന്തോഷ് പണ്ഡിറ്റ് മാത്രം. വേറൊരാള്‍ ആ സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് വരരുതേ എന്ന് താരത്തിനൊപ്പം പ്രേക്ഷകരും പ്രാര്‍ഥിക്കുന്നുണ്ടാവും.

No comments:

Post a Comment