സാള്‍ട്ട് ആന്റ് പെപ്പറിലെ ഹോട്ട് കേക്കായി മാറിയ ആസിഫ്-മൈഥിലി ടീം വീണ്ടുമൊന്നിയ്ക്കുന്നു. നവാഗത സംവിധായകന് ബാലചന്ദ്രകുമാര്‍ ഒരുക്കുന്ന കൗബോയ് ചിത്രത്തിലാണ് സാള്‍ട്ട് ആന്റ് പെപ്പര്‍ ജോഡികള്‍ വീണ്ടുമൊന്നിയ്ക്കുന്നത്. ചിത്രത്തില്‍ ആര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഒന്നിനും കൊള്ളാത്തവനെന്ന് പറഞ്ഞ് നാടും നാട്ടുകാരും തള്ളിക്കളഞ്ഞ ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവം അയാളെ മാറ്റിമറിയ്ക്കുന്നതാണ് സിനിമയുടെ പ്രമേയം. ആസിഫ് അലിയാണ് ഈ റോള്‍ അവതരിപ്പിയ്ക്കുന്നത്.
സാള്‍ട്ട് ആന്റ് പെപ്പറില്‍ മനുവും മീനാക്ഷിയുമായുള്ള ആസിഫ്-മൈഥിലി കോമ്പിനേഷന്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചിരുന്നു. ചിത്രം ഹിറ്റായത് ഇവരുടെ പുനസമാംഗമത്തിനും കളമൊരുക്കുകയാണ്. ഇവര്‍ക്ക് പുറമെ ശ്വേത മേനോനും ഈ ചിത്രത്തിലുണ്ട്. ജഗതി, കലാശാല ബാബു, അനില്‍ മുരളി, സിദ്ദിഖ്, ശ്വേത, ലെന, എന്നിവരാണ് കൗബോയിലെ മറ്റുപ്രധാന താരങ്ങള്‍.
സിനി കാസില്‍ മൂവി കിങ്ഡത്തിന്റെ ബാനറില്‍ ഡോക്ടര്‍ വിഎസ് സുധാകരനാണ് കൗബോയ് യുടെ നിര്‍മാതാവ്. മമ്മൂട്ടി നായകനായ ഫാന്റം പൈലിയാണ് ഇദ്ദേഹം നിര്‍മിച്ച അവസാനചിത്രം. നിര്‍മാതാവ് തന്നെ തിരക്കഥയും സംഭാഷണവും രചിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ അവസാനം മലേഷ്യയില്‍ ആരംഭിയ്ക്കും
ayyooo...njan sammathikkollle.....mythili venda venda venda.....
ReplyDeleteMUSIC DIRECTION CAN U GIVE A CHANCE
ReplyDelete