Saturday 1 October, 2011

ആസിഫിന്റെ ആരോപണത്തിന് പൃഥ്വിയുടെ മറുപടി

മമ്മൂട്ടിയും മോഹന്‍ലാലും തന്നെ വിളിച്ച് അഭിനന്ദിച്ചില്ലെന്ന തരത്തില്‍ പൃഥ്വിയുടേതായി പുറത്തുവന്ന പരാമര്‍ശങ്ങളോട് പ്രതികരിയ്ക്കുമ്പോഴാണ് ആസിഫ് അലി, പൃഥ്വിയെ വിമര്‍ശിച്ചത്. പൃഥ്വിരാജ് ഒരിയ്ക്കല്‍പ്പോലും തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്നായിരുന്നു ആസിഫിന്റെ ആരോപണം. ഇതേക്കുറിച്ച് പൃഥ്വി പറയുന്നതിങ്ങനെ.

മമ്മൂട്ടിയും മോഹന്‍ലാലും തന്നെ വിളിച്ച് അഭിനന്ദിയ്ക്കുന്നില്ലെന്ന് ഒരു ദിവസം രാവിലെയെണീറ്റ്് വാര്‍ത്താക്കുറിപ്പ് ഇറക്കുകയല്ല താന്‍ ചെയ്തത്. മൊഴിയെന്ന തമിഴ് ചിത്രം കണ്ടതിന് ശേഷം രജനി സര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അക്കാലത്ത് നടന്ന ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദ്യമുണ്ടായി. രജനി സര്‍ അരമണിക്കൂറോളം സംസാരിച്ചുവെന്നും അഭിനന്ദിച്ചുവെന്നും മറുപടി നല്‍കി. തുടര്‍ന്നുണ്ടായ ചോദ്യം മമ്മൂട്ടിയും ലാലും ഇത്തരത്തില്‍ വിളിച്ച് അഭിനന്ദിയ്ക്കാറുണ്ടോയെന്നായിരുന്നു. എന്റെ അഭിനയം കണ്ട് അവര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്ന് ഞാന്‍ തുറന്നുപറഞ്ഞു. ഈ വാചകമാണ് വിവാദത്തിലെത്തിയത്.

എന്നാല്‍ മമ്മൂക്ക നേരില്‍ കാണുമ്പോള്‍ പലപ്പോഴും എന്റെ സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും പറയാറുണ്ട്. അടുത്തകാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പോയ സമയത്ത് മാണിക്യക്കല്ല് എന്ന സിനിമയിലെ എന്റെ അഭിനയശൈലിയെ അദ്ദേഹം അഭിനന്ദിച്ച് സംസാരിച്ചിരുന്നു. കാര്യങ്ങള്‍ ഇതായിരിക്കെ മമ്മൂട്ടിയും ലാലും ഫോണില്‍ വിളിയ്ക്കാറുണ്ടോയെന്ന എന്റെ മറുപടി വിവാദമാക്കപ്പെടുകയായിരുന്നു.

ഒരര്‍ത്ഥത്തില്‍ ആസിഫ് അലി പറഞ്ഞത് ശരിയാണ്, ഞാന്‍ അദ്ദേഹത്തെ ഇതുവരെ വിളിച്ച് അഭിനന്ദിച്ചിട്ടില്ല. കാരണം. ഞാന്‍ അസിഫ് അലി അഭിനയിച്ച് ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂ. ട്രാഫിക്കായിരുന്നു ആ സിനിമ. അതു കണ്ടതിന് ശേഷം സിനിമയുടെ തിരക്കഥാക്കൃത്തിനെയും സംവിധായകനെയും അഭിനന്ദിയ്ക്കാനാണ് എനിയ്ക്ക് തോന്നിയത്. അങ്ങനെ തന്നെ ഞാന്‍ ചെയ്തു-അഭിമുഖത്തില്‍ പൃഥ്വി നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

ഇത്തരം വിവാദങ്ങളൊന്നും തന്നെ ബാധിയ്ക്കില്ലെന്നും ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥ പുലര്‍ത്താനാണ് തന്റെ ശ്രമമെന്നും യുവനടന്‍ പറയുന്നു. ക്ലീന്‍ ഇമേജ് സൃഷ്ടിയ്ക്കാനോ റോള്‍ മോഡലോ ആയി മാറാനോ ശ്രമിയ്ക്കുന്നില്ലെന്നും പൃഥ്വി വ്യക്തമാക്കുന്നുണ്ട്.

2 comments:

  1. pritvirajinte cinimayoodulla koor kure koodipoyo ennoru samshayam

    ReplyDelete
  2. So any good roles prithvi raj does, all the credit should go to the director and script writer. right ?

    ReplyDelete