Monday 19 September, 2011

ടസ്‌കേഴ്‌സിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി


മുംബൈ: കേരളത്തിന്റെ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരളയെ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നിന്നും പുറത്താക്കി. മുംബൈയില്‍ നടന്ന ബിസിസിഐ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിന് ബിസിസിഐ ടസ്‌കേഴ്‌സിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ വാര്‍ത്ത വന്നിരിക്കുന്നത്.

156 കോടിയുടെ ബാങ്ക് ഗ്യാരന്റി എല്ലാ വര്‍ഷവും നല്‍കണമെന്നതാണ് ഐപിഎല്‍ ഭരണസമിതിയുമായുള്ള കരാര്‍. 2011ലെ ഗ്യാരന്റി പുതുക്കാത്തതിനാണ് നടപടി. ടസ്‌കേഴ്‌സിന്റെ മത്സരങ്ങള്‍ ഗുജറാത്തിലേക്ക് മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്.

ഗ്യാരണ്ടി പുതുക്കുന്നതിനായി ഒട്ടേറെ തവണ ടീം ഉടമകള്‍ക്ക് അറിയിപ്പ് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ബിസിസിഐ അധികൃതര്‍ പറയുന്നു. 1550 കോടി രൂപയ്ക്കാണ് കൊച്ചി ടീം ലേലം കൊണ്ടത്.

No comments:

Post a Comment