Friday, 12 August 2011

My Dear Kuttichathan 3D Malayalam New Movie Trailer 2011

ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. നവോദയയുടെ ബാനറില്‍ ജീജോ സംവിധാനം ചെയ്ത മൈഡിയര്‍ കുട്ടിച്ചാത്തന്‍ ചിലമാറ്റങ്ങളോടെയാണ് വീണ്ടും പ്രേക്ഷകരെത്തേടിയെത്തുന്നത്.

ഓണം ലക്ഷ്യമിട്ടാണ് കുട്ടിച്ചാത്തന്‍ റിലീസ്. കേരളത്തില്‍ ഏറ്റവുകൂടുതല്‍ പ്രദര്‍ശിപ്പിച്ച മൈഡിയര്‍ കുട്ടിച്ചാത്തന്‍ തിരുവനന്തപുരം ധന്യയില്‍ തുടര്‍ച്ചയായി ആറുമാസം പ്രദര്‍ശിപ്പിച്ചത് മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്.

കൊട്ടാരക്കര ശ്രീധരന്‍ നായരും ബാലതാരങ്ങളും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ കലാഭവന്‍ മണിയും ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ അഭിനയിച്ചിരുന്നു. പുതിയ വേര്‍ഷനില്‍ തമിഴ് താരം പ്രകാശ് രാജ് മുഖ്യവേഷത്തിലെത്തുന്നുണ്ട്. ആള്‍താമസമില്ലാത്ത പഴയതറവാട്ടില്‍ മാന്ത്രിക വിദ്യയാല്‍ ബന്ധനസ്ഥനാക്കപ്പെട്ട കുട്ടിച്ചാത്തനെ നിധിതേടിയെത്തിയവരും കുട്ടികളും അറിയാതെ സ്വതന്ത്രനാക്കുകയാണ്.

കുട്ടികളുടെ സഹായിയും കൂട്ടുകാരനുമായി കൂടെ കൂട്ടുന്ന ചാത്തന്‍ ഒപ്പിക്കുന്ന രസകരമായ സംഭവങ്ങളും
ചാത്തനെ തളക്കാന്‍ മന്ത്രവാദിയുടെ ശ്രമങ്ങളുമാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ പ്രമേയം. ത്രിഡി കണ്ണടകള്‍ വെച്ച് പുതിയ ദൃശ്യാനുഭവത്തിന് സാക്ഷ്യം വഹിച്ച മൈഡിയര്‍ കുട്ടിച്ചാത്തന്‍ അദ്ഭുതങ്ങളുടെ ഒപ്പം ഭയപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്ത ഒരു എന്റര്‍ടെയ്‌നറായിരുന്നു.

പുതിയ തലമുറയിലെ കുട്ടികള്‍ക്ക് എന്തായാലും കുട്ടിച്ചാത്തന്റെ പുനരാവിഷ്‌കാരം വേറിട്ട അനുഭവമായിരിക്കും. ഇളയരാജ യാണ് സംഗീതം നിര്‍വ്വഹിക്കുന്നത് യൂണിവേഴ്‌സല്‍ മൂവിമേക്കേഴ്‌സ് റംസാന്‍ ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചിത്രം തിയറ്ററിലെത്തിക്കും.

No comments:

Post a Comment