Sunday, 7 August 2011

പ്രണയം കേള്‍ക്കാം ഒമ്പത് മുതല്‍

മോഹന്‍‌ലാലിന്റെ മുന്നൂറാമത്തെ ചിത്രമാണ് പ്രണയം. ബ്ലസ്സി ഒരുക്കുന്ന പ്രണയത്തില്‍ അനുപം ഖേറും ജയപ്രദയും സുപ്രധാന വേഷത്തിലെത്തുന്നു. ഓഗസ്റ്റ് 31നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. പക്ഷേ, ചിത്രത്തിലെ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഓഗസ്റ്റ് ഒമ്പത് വരെ മാത്രമേ കാത്തിരിക്കേണ്ടു.

ഓഗസ്റ്റ് ഒമ്പതിന് വൈകുന്നേരം ഏഴുമണിക്ക് അവന്യൂ സെന്ററില്‍ വച്ച് പ്രണയത്തിന്റെ ഓഡിയോ റിലീസ് ചെയ്യും. ഒ എന്‍ വി എഴുതിയ സാഹിത്യഭംഗിയാര്‍ന്ന ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മലയാളിയുടെ പ്രിയ സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

മോഹന്‍‌ലാലുമായി ചേര്‍ന്ന് ബ്ലസ്സി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. പ്രണയം എന്ന വികാരത്തെ പുതിയ വീക്ഷണകോണില്‍ നോക്കുകയാണ് ചിത്രത്തില്‍ ബ്ലെസി.

1 comment: