Wednesday, 17 August 2011

ആരാധകരോട് അല്പം കൂടി നന്നായി പെരുമാറണമെന്ന് ഞാന്‍ പൃഥ്വിയോട് എപ്പോഴും പറയാറുണ്ട്... റിമ കല്ലിങ്ങല്‍

പൃഥ്വിരാജ് വലിയ അഹങ്കാരിയും ജാഡക്കാരനുമാണെന്നാണ് മിക്കവരും കരുതുന്നത്. ശ്രീശാന്തിനുശേഷം മലയാളികളെ ഇത്രയധികം വെറുപ്പിച്ച മറ്റൊരു സെലിബ്രിറ്റിയുണ്ടാകില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് പൃഥ്വിരാജിനെതിരെ പ്രചരിപ്പിച്ചിക്കുന്ന സൈബര്‍, എസ്.എം.എസ് തമാശകള്‍. സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പൃഥ്വിയെക്കുറിച്ച് എന്താണഭിപ്രായം?

പൃഥ്വി അഹങ്കാരിയാണെന്നോ ജാഡക്കാരനാണെന്നോ അഭിപ്രായമില്ല. അതയാളുടെ പ്രകൃതം എന്നേ തോന്നിയിട്ടുള്ളൂ. ഇതൊക്കെ ചില ധാരണകളുടെ പ്രശ്‌നമാണെന്നു തോന്നുന്നു. മലയാളസിനിമയില്‍ ഇതുവരെയുണ്ടായിരുന്ന നടന്‍മാരെല്ലാം അത്യന്തം വിനയത്തോടെയാണല്ലോ സംസാരിക്കാറ്. പൃഥ്വിരാജിനെപോലെ കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയുകയും സിനിമയുടെ വിജയങ്ങളില്‍ തന്റെ കഴിവിനും കഠിനാധ്വാനത്തിനും കൂടി പങ്കുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്ന നടന്‍മാരെ കണ്ടു നമ്മള്‍ക്ക് ശീലമില്ല.

പത്തുവര്‍ഷം കഴിയുമ്പോള്‍ പൃഥ്വിരാജിന്റെ ശൈലിയുമായി എല്ലാവരും പൊരുത്തപ്പെടും. പക്ഷേ, ഷൂട്ടിങ് സെറ്റിലെത്തുന്ന ആരാധകരോട് അല്പം കൂടി നന്നായി പെരുമാറണമെന്ന് ഞാന്‍ പൃഥ്വിയോട് എപ്പോഴും പറയാറുണ്ട്. സ്‌നേഹവും വിശ്വാസവുമെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മള്‍ അഭിനയിച്ച സിനിമയുടെ പേരിലെങ്കിലും നമ്മളെ സ്‌നേഹിക്കാനും ആരാധിക്കാനും ആളുകളുണ്ടാകുന്നത് നല്ലതല്ലേ? അവരോട് ഒന്നു ചിരിക്കുകയെങ്കിലും ചെയ്തുകൂടേ എന്നു ഒരിക്കല്‍ പൃഥ്വിയോടു ചോദിച്ചു. ചിരിക്കാന്‍ തോന്നാഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്യാഞ്ഞതെന്നും കാമറയ്ക്ക് മുന്നിലല്ലേ പുറകിലല്ലല്ലോ അഭിനയം വേണ്ടതെന്നും പൃഥ്വി ചോദിച്ചു. അതും ശരിയാണ്.

No comments:

Post a Comment