Thursday 4 August, 2011

മോഹന്‍ലാലിനെതിരായ ഹര്‍ജി തള്ളി മോഹന്‍ലാലിനോടോ കളി


സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു ഹര്‍ജി. ഇന്‍കംടാക്സ് അധികൃതര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്‍റെ കൊച്ചിയിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു.
ആനക്കൊമ്പുകള്‍ സൂക്ഷിക്കാനുള്ള അനുമതി മോഹന്‍ലാലിന്‌ ഉണ്ടാകാനാണ്‌ സാധ്യതയെന്നും ഇതിന്‍റെ പേരില്‍ നടപടികള്‍ സ്വീകരിക്കാന്‍ വനം വകുപ്പ് ആലോചിക്കുന്നില്ലെന്നും വനം മന്ത്രി കെ ബി ഗണേശ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

ഒരു സുനാമി ആഞ്ഞടിച്ചതുപോലെയായിരുന്നു അത്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി റെയ്ഡ്. താരത്തിന്‍റെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകളും വന്‍ പുരാവസ്തുശേഖരവും പിടിച്ചെടുത്തതായി വാര്‍ത്തകള്‍.

ഈ വാര്‍ത്തകളും അഭ്യൂഹങ്ങളും മാധ്യമങ്ങളില്‍ തകര്‍ത്തടിക്കുമ്പോള്‍ പതിവിലും ശാന്തനായി ‘പ്രണയം’ എന്ന ബ്ലെസിച്ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിന്‍റെ തിരക്കിലായിരുന്നു ലാല്‍. റെയ്ഡും മറ്റ് കോലാഹലങ്ങളും ആ കലാകാരനെ ബാധിച്ചതേയില്ല.

ആരോപണശരങ്ങളേറ്റ് ആരും തകര്‍ന്നുപോയേക്കാവുന്ന ആ സന്ദര്‍ഭത്തില്‍ പിടിച്ചുനിന്ന് മോഹന്‍ലാല്‍ ഓണത്തിന് സിനിമാപ്രേമികള്‍ക്ക് മുമ്പില്‍ മികച്ച രണ്ടു സിനിമകളുമായെത്തുകയാണ്. ബ്ലെസിയുടെ പ്രണയം റിലീസാകുന്നത് ഓഗസ്റ്റ് 31നാണ്. അറുപത് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രണയം ഒരു ക്ലാസ് ചിത്രമാണ്, മാസ് ചിത്രമല്ല. അതുകൊണ്ട് അത്തരം ആഘോഷമേളങ്ങളൊന്നും പ്രണയത്തിന്‍റെ റിലീസിനോടനുബന്ധിച്ച് വേണ്ട എന്നാണ് ലാല്‍ ക്യാമ്പിന്‍റെ തീരുമാനം. ഓണം അടിച്ചുപൊളിക്കാന്‍ അപ്പോള്‍ ഒരു ലാല്‍ച്ചിത്രം വേണ്ടേ? അതിനും മോഹന്‍ലാല്‍ പരിഹാരം കാണുന്നു.

10 ദിവസം കഴിഞ്ഞ്, സെപ്റ്റംബര്‍ ഒമ്പതിന് തിരുവോണ ദിനത്തില്‍ മോഹന്‍ലാല്‍ വിതരണത്തിനെത്തിക്കുന്ന തട്ടുപൊളിപ്പന്‍ ആഘോഷചിത്രം റിലീസ് ചെയ്യും. കെ ബിജു സംവിധാനം ചെയ്യുന്ന ‘ഡോക്ടര്‍ ലവ്’. ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല. കുഞ്ചാക്കോ ബോബനാണ് നായകന്‍. ഈ ഓണക്കാലം ആരാധകര്‍ക്ക് ആഘോഷിച്ചാനന്ദിക്കാന്‍ ലാലിന്‍റെ മാക്സ്‌ലാബ് നൂറോളം കേന്ദ്രങ്ങളിലാണ് ഡോക്ടര്‍ ലവ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

അതേസമയം, ഓണക്കാലം കഴിഞ്ഞാലുടന്‍ സത്യന്‍ അന്തിക്കാടിന്‍റെ അമ്മുക്കുട്ടിയമ്മയുടെ അജയന്‍(പേര് താല്‍ക്കാലികം), റോഷന്‍ ആന്‍ഡ്രൂസിന്‍റെ കാസനോവ, പ്രിയദര്‍ശന്‍റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്നീ സിനിമകളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. ലാലിസം തലയ്ക്ക് പിടിച്ചവര്‍ക്ക് ഈ വര്‍ഷം ആനന്ദിക്കാന്‍ വേണ്ടുവോളമെന്ന് സാരം.

4 comments:

  1. എന്തെക്കെ ആയിരുന്നു ....... സുകുമാര്‍ അഴികടിന്റെ ഭാവം കണ്ടാല്‍ ഇപ്പോള്‍ പോകും ലെഫ്റ്നാല്‍ കേണല്‍ പധവി .........അയ്യോ പോയെ കിളവന്‍ പോയെ

    ReplyDelete
  2. jayyyyyy lalettannnnnnnn ........

    ReplyDelete
  3. Ammede swantham al manthriyayirikkumbol tharangalkkethire enthu thelivu kittiyittenth. Ivarokke vallavarem konnal chathavanethiravum case. Pinna oru aanakkomb..

    ReplyDelete