Saturday, 2 July 2011

Suresh Gopi Super Dialogue Collector Movie 2011

ഐ.പി.എസ്. തൊപ്പി തത്കാലം അഴിച്ചുവെച്ച് സുരേഷ്‌ഗോപി എറണാകുളം കളക്ടറായി ചുമതലയേല്‍ക്കുന്നു. കൊച്ചിയെ തകര്‍ക്കാനായി പ്രവര്‍ത്തിക്കുന്നവരെ ഒതുക്കി നഗരത്തിന് പുതിയമുഖം നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അവിനാഷ് വര്‍മ ഡല്‍ഹിയില്‍ നിന്ന് എത്തിയിട്ടുള്ളത്. അവിനാഷ്് വര്‍മയുടെ വെല്ലുവിളികള്‍ നിറഞ്ഞ പോരാട്ടത്തിന്റെ മുഹൂര്‍ത്തങ്ങളാണ് 'കള...ക്ടറി'ലൂടെ സംവിധായകന്‍ അനില്‍.സി.മേനോന്‍ പറയുന്നത്.
ഔദ്യോഗിക ജീവിതവും കുടുംബജീവിതവും സമന്വയിപ്പിച്ച് ഒരു സാമൂഹികപ്രശ്‌നം കൈകാര്യംചെയ്യുകയാണ് സംവിധായകന്‍ അനില്‍ സി.മേനോന്‍ കളക്ടറിലൂടെ. അവിനാഷ്‌വര്‍മയായി സുരേഷ്‌ഗോപി വേഷമിടുമ്പോള്‍ മോഹിനിയാണ് സേതുലക്ഷ്മിയാകുന്നത്.

നെടുമുടിവേണു, സുധീഷ്, മണിയന്‍പിള്ളരാജു, രാജീവ്, ബാബുരാജ്, ജനാര്‍ദനന്‍,ആദിത്യന്‍,ടി.പി.മാ​ധവന്‍,കൃഷ്ണകുമാര്‍,അബുസലിം,ബാല​ചന്ദ്രന്‍ ചുള്ളിക്കാട്,ബിജുപപ്പന്‍,അനില്​‍മുരളി,കലാശാലബാബു, അലിയാര്‍,കൊല്ലം അജിത്,ചാലിപാല,കുണ്ടറജോണി,മാടമ്​പ്കുഞ്ഞുക്കുട്ടന്‍,മജീദ്,മുല്ല​നേഴി,യാമിനിശര്‍മ,ലക്ഷ്മി ശര്‍മ, മേഘ, കവിയൂര്‍പൊന്നമ്മ,വത്സലമേനോന്‍,​ പൊന്നമ്മ ബാബു, അംബിക മോഹന്‍, മിനി അരുണ്‍,ദീപിക, ദിവ്യ തുടങ്ങിയവരാണ്് മറ്റുതാരങ്ങള്‍.

No comments:

Post a Comment