Saturday, 23 July 2011

‘മമ്മൂട്ടി - ലാല്‍’ റെയ്ഡിന് പിന്നില്‍ ആന്‍റണി?

‘ഓപ്പറേഷന്‍ മമ്മൂട്ടി - ലാല്‍’ പുരോഗമിക്കുകയാണ്. അനധികൃതമായ സ്വത്തുസമ്പാദനം ഇരുതാരങ്ങളും നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ നേതാക്കളുമായും ഭരണകര്‍ത്താക്കളുമായും അടുത്ത ബന്ധമുള്ള രണ്ടു താരങ്ങളെയും ഈ രീതിയില്‍ കുടുക്കിയതിന് പിന്നിലെ ശക്തിയെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രതിരോധമന്ത്രി എ കെ ആന്‍റണിയുടെ ശക്തമായ ഇടപെടലാണ് താരങ്ങളെ വീഴ്ത്തിയതെന്നാണ് സൂചന.

സൂപ്പര്‍താരങ്ങള്‍ക്കെതിരായ നീക്കത്തിന് ആന്‍റണിയെ പ്രേരിപ്പിച്ചത് സുകുമാര്‍ അഴീക്കോട് നല്‍കിയ പരാതികളാണെനും സൂചനയുണ്ട്. ലഫ്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ ആ പദവിക്ക് യോജിച്ച ജീവിതരീതിയും സാമ്പത്തിക ഇടപാടുകളുമല്ല നടത്തുന്നതെന്ന് അഴീക്കോട് ആന്‍റണിക്ക് പരാതി നല്‍കിയിരുന്നു.

പരാതി മാസങ്ങള്‍ക്ക് മുമ്പ് ലഭിച്ചതാണെങ്കിലും എടുത്തുചാടി എന്തെങ്കിലും ചെയ്യാന്‍ ആന്‍റണി തയ്യാറായില്ല. മോഹന്‍ലാലിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ആദായനികുതി വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണ് ആന്‍റണി ചെയ്തത്. എന്നാല്‍ മലയാളത്തില്‍ രണ്ട് മെഗാസ്റ്റാറുകള്‍ ഉള്ളപ്പോള്‍ ഒരാളെ മാത്രം നിരീക്ഷിക്കുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കും എന്നതുകൊണ്ടാണ് മമ്മൂട്ടിയെയും അന്വേഷണപരിധിയില്‍ കൊണ്ടുവന്നത്. പരിശോധിച്ചപ്പോള്‍ മമ്മൂട്ടിയുടെ സാമ്പത്തിക ഇടപാടുകളും സുതാര്യമല്ലെന്ന് ബോധ്യപ്പെട്ടു - ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

റെയ്ഡ് നടന്നപ്പോള്‍ അത് പതിവ് പരിശോധന എന്ന രീതിയില്‍ നിസാരമായിക്കാണാനാണ് ഏവരും ശ്രമിച്ചത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നായകരും മന്ത്രിമാരുമെല്ലാം താരങ്ങളോട് ‘ഇതത്ര കാര്യമാക്കേണ്ടതില്ല’ എന്നറിയിച്ചിരുന്നുവത്രെ. എന്നാല്‍ റെയ്ഡ് പുരോഗമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് ഏവര്‍ക്കും ബോധ്യമായത്. കേന്ദ്രത്തില്‍ നിന്നുള്ള ശക്തമായ ഇടപെടലിനെക്കുറിച്ച് ബോധ്യമായപ്പോള്‍ രണ്ട് താരങ്ങളെയും സംസ്ഥാന നേതാക്കള്‍ കൈയൊഴിയുകയും ചെയ്തു

3 comments:

  1. with your permission i am adding this article to face book

    ReplyDelete
  2. I am also leaving both of U my dear STARS

    ReplyDelete