Thursday 21 July, 2011

മമ്മൂട്ടിയുടെ നായികയായി അസിന്‍ മലയാളത്തില്‍ ....


മലയാളത്തില്‍ അസിന്‍ ഒരു ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രത്തില്‍. അസിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. ആദ്യ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍റെ നായികയായി(നായിക എന്നു പറയാനാവില്ല. ആ ചിത്രത്തില്‍ സംയുക്തയ്ക്കായിരുന്നു പ്രാധാന്യം) അഭിനയിച്ച അസിന്‍ പിന്നീട് ആമിര്‍ ഖാന്‍റെ വരെ നായികയായി. തമിഴകവും കടന്ന് ഹിന്ദിയിലെ മിന്നുന്ന താരമായി നില്‍ക്കുന്നു.

ഏറെക്കാലമായി അസിനെ മലയാളത്തിലേക്ക് കൊണ്ടുവരാന്‍ മലയാളി സംവിധായകര്‍ ശ്രമിക്കുകയാണ്. എന്നാല്‍ നല്ല പ്രൊജക്ടുകള്‍ അല്ലാത്തതിനാല്‍ അസിന്‍ ‘നോ’ പറയുന്നു. അല്ലെങ്കില്‍ ഡേറ്റ് പ്രശ്നം കാരണം ഒഴിയുന്നു. ‘നല്ല കഥ ലഭിച്ചെങ്കില്‍ മാത്രമേ അസിനെ ഞാന്‍ മലയാളത്തിലേക്ക് ക്ഷണിക്കൂ’ എന്ന് മോഹന്‍ലാല്‍ പോലും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, അസിന്‍ മലയാളത്തിലേക്ക് എത്തുവാന്‍ സാഹചര്യം ഒരുങ്ങുകയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അസിനെ അഭിനയിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. അസിനോട് കഥ പറയുകയും ആദ്യവട്ട ചര്‍ച്ച അവസാനിക്കുകയും ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിലേക്കാണ് അസിന്‍ നായികയായി എത്തുന്നതെന്നാണ് സൂചന.

‘ഇലക്ട്ര’യ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിന്ധ്യനാണ്. ശ്യാമപ്രസാദിന്‍റെ സിനിമ വിന്ധ്യന്‍ നിര്‍മ്മിക്കുന്നത് ഇത് മൂന്നാം തവണയാണ്.

ചിത്രത്തിന് തിരക്കഥയെഴുതുന്നതും ശ്യാമപ്രസാദ് തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ശ്യാം ഈ ചിത്രത്തില്‍ മമ്മൂട്ടിക്കുവേണ്ടി തയ്യാറാക്കുന്നത്. ഒരു ക്രൈമിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയുടേതെന്ന് സൂചനയുണ്ട്.

No comments:

Post a Comment