അവാര്‍ഡ് സിനിമ' എന്നൊരു ലേബലൊട്ടിച്ച് കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കും പ്രേക്ഷകനുമിടയിലൊരു മതില്‍ തീര്‍ക്കുന്ന പ്രവണത മാറേണ്ട കാലമായിരിക്കുന്നു. നല്ല സിനിമകളെ സ്‌നേഹിക്കുകയും മലയാള സിനിമയുടെ നല്ല കാലം സ്വപ്നം കാണുകയും ചെയ്യുന്ന ചലച്ചിത്ര കലാകാരന്‍മാരും പ്രേക്ഷകരും ഇന്ന് ഏറെയാണ്. എന്നാല്‍ ഇത്തരം സിനിമകള്‍ പ്രേക്ഷകനിലേക്ക് എത്താതെ പോകുന്ന...ു. അല്ലെങ്കില്‍ സൗകര്യപൂര്‍വം വളരെ പെട്ടെന്ന് വിസ്മൃതിയിലേക്ക് തള്ളിവിടുന്നു. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്ത് കലാമൂല്യമുള്ള വ്യത്യസ്തമായ സിനിമകള്‍ മലയാളത്തില്‍ പരീക്ഷിക്കുന്ന ഒരു കൂട്ടം കലാകാരന്‍മാരുണ്ട്. അതിലൊരാളാണ് മധു കൈതപ്രം. 2006ലെ പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച 'ഏകാന്തം', ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'മധ്യവേനല്‍' എന്നീ സിനിമകള്‍ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂലായ് 15ന് റിലീസാകുന്ന 'ഓര്‍മ മാത്രം'.
No comments:
Post a Comment